News
‘വാഴ്ത്തുക്കള്‍’; വിജയ്ക്ക് അഭിനന്ദനവുമായി രജനികാന്ത്
‘വാഴ്ത്തുക്കള്‍’; വിജയ്ക്ക് അഭിനന്ദനവുമായി രജനികാന്ത്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. ദളപതിയുടെ ഈ തീരുമാനം ആരാധകരെയും സിനിമാപ്രേമികളെയും വിഷമത്തിലാക്കിയിരുന്നു. എന്നാല്‍ പല താരങ്ങളും വിജയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിജയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പര്‍ താരം രജനികാന്ത്.
വിജയ്യുടെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുളള ചോദ്യത്തിന് ‘വാഴ്ത്തുക്കള്‍’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. പുതിയ ചിത്രമായ വേട്ടയ്യന്റെ ചിത്രീകരണത്തിനായി ആന്ധ്രപ്രദേശിലേക്ക് പോവുകയായിരുന്നു രജനികാന്ത്.
പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ കമല്‍ ഹാസന്, ഉദയനിധി സ്റ്റാലിന്, അനിരുദ്ധ് രവിചന്ദര്‍, സംവിധായകന് അറ്റ്ലീ, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങി നിരവധിപ്പേര്‍ വിജയ്ക്ക് ആശംസകള്‍ അറിയിച്ചിരുന്നു. ദളപതി 69 വിജയ്യുടെ ആയിരിക്കും അവസാന ചിത്രം.
പാര്‍ട്ടി ആരംഭിക്കുന്നതിനോടൊപ്പം തന്നെ ഒരു മൊബൈല്‍ ആപ്പും പാര്‍ട്ടി പുറത്തിറക്കും. ഈ ആപ്പിലൂടെ ജനങ്ങള്‍ക്ക് പാര്‍ട്ടി അംഗമാവാന്‍ സാധിക്കും. ഒരു കോടി ആളുകളെ പാര്‍ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില്‍ ലക്ഷ്യമിടുന്നത്.
