Connect with us

തന്റെ പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു; ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വിജയ്

News

തന്റെ പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു; ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വിജയ്

തന്റെ പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു; ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് വിജയ്

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. താരത്തിന്റെ ഓരോ സിനിമാ റീലീസും ആരാധകർക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ ഏറെയാണ്. അടുത്തിടെയാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ചുവടുറപ്പിച്ചത്.

തന്റെ പാർട്ടിയുടെ പേരടക്കം വെളിപ്പെടുത്തി മുന്നോട്ട് രാഷ്ട്രീയ ജീവിതമായിരിക്കുമെന്നും സിനിമ ഉണ്ടാവില്ലെന്നും നടൻ പ്രഖ്യാപിച്ചിരുന്നു. കരാർ ഒപ്പിട്ടിരിക്കുന്ന രണ്ട് സിനിമകൾ മാത്രമായിരിക്കും നടൻ ചെയ്യുക. ഈ വാർത്ത ആരാധകർക്ക് സന്തോഷവും അതേ പോലെ സങ്കടവുമാണ് നൽകിയത്.

തമിഴക വെട്രി കഴകം എന്നാണ് വിജയുടെ പാർട്ടിയുടെ പേര്. ഇപ്പോഴിതാ തന്റെ പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യവാതിൽ തുറന്നെന്നും വിവിധ മേഖലകളിൽ വിജയം കൈവരിക്കാനാകുമെന്നും വിജയ് പറഞ്ഞു.

അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിജയ് പാർട്ടിയുടെ പതാക പുറത്തിറക്കിയത്.

ചുവപ്പും മഞ്ഞയുമാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിൽ വിജയ്, പാർട്ടി പതാക ഉയർത്തി.

ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്നാണ് പതാക പുറത്തിറക്കിയ ശേഷം വിജയ് പറഞ്ഞത്. കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിജയുടെ നീക്കം.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി പ്രഖ്യാപനത്തിന് ശേഷം 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സഹായങ്ങളും അവാർഡുകളും നൽകിയതടക്കം സാമൂഹിക പ്രവർത്തനങ്ങളിൽ വിജയ് സജീവമാണ്. അതേസമയം അദ്ദേഹത്തിന്റെ ​ഗോട്ട് എന്ന ചിത്രമാണ് റിലീസിനെത്തിയത്.

More in News

Trending

Recent

To Top