ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യം; റെക്കോര്‍ഡ് സ്വന്തമാക്കി വിജയുടെ ലിയോ
വിജയുടെ ലിയോ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലിയോ ഒരു റെക്കോര്‍ഡ് സ്വന്തമാക്കി എന്ന റിപ്പോര്‍ട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഒക്ടോബര്‍ 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. യുകെയില്‍ ലിയോയുടെ ബുക്കിംഗ് ആരംഭിച്ചുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവിട്ടിരുന്നു. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ യുകെയില്‍ റിലീസിന് ആറാഴ്ച മുന്നേ ബുക്കിംഗ് ആരംഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി എന്ന് മാത്രമല്ല 24 മണിക്കൂറിനുള്ളില്‍ പത്തായിരം ടിക്കറ്റ് വിറ്റിരിക്കുകയുമാണ്.
ദളപതി വിജയ്‌യുടെ ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നടന്‍ ബാബു ആന്റണി വെളിപ്പെടുത്തിയായി നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു. ഹൈ എനര്‍ജിയിലും മാസ് അപ്പീലിലുമുള്ള ചിത്രമാകും ‘ലിയോ’. സമാനമായ മറ്റ് ചിത്രങ്ങളില്‍ നിന്ന് എന്തായാലും വ്യത്യാസമായിരിക്കും. വളരെ മികച്ച സംവിധാനമാണ് ചിത്രത്തിന്റേത്.
യുണീക്കായി ചില രംഗങ്ങളും വിജയും താനും ഒന്നിച്ചുണ്ട്. സഞ്ജയ് ദത്തിനും അര്‍ജുനും ഒന്നിച്ചുള്ള രംഗങ്ങളിലും ഉണ്ടാകും എന്നും പ്രേക്ഷകര്‍ക്ക് ഉറപ്പു നല്‍കിയിരുന്നുന്നു നടന്‍ ബാബു ആന്റണി.
ചിത്രത്തില്‍ തൃഷയാണ് നായിക. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷ എത്തുന്നത് എന്ന ഒരു പ്രത്യേകതയുമുണ്ട്. ഗൗതം വാസുദേവ് മേനോനും ഒരു കഥാപാത്രമായി എത്തുന്നു. സഞ്ജയ് ദത്ത്, അര്‍ജുന്‍, മനോബാല, മിഷ്!കിന്‍, മാത്യു തോമസ്, പ്രിയ ആനന്ദ് തുടങ്ങി ഒട്ടേറെ താരങ്ങളും ചിത്രത്തിലുണ്ട്.
