Connect with us

സഹായവും അഭ്യര്‍ത്ഥനയുമായി പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സൂപ്പര്‍ സ്റ്റാറുകളും താരലോകവും

Malayalam Breaking News

സഹായവും അഭ്യര്‍ത്ഥനയുമായി പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സൂപ്പര്‍ സ്റ്റാറുകളും താരലോകവും

സഹായവും അഭ്യര്‍ത്ഥനയുമായി പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സൂപ്പര്‍ സ്റ്റാറുകളും താരലോകവും

സഹായവും അഭ്യര്‍ത്ഥനയുമായി പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സൂപ്പര്‍ സ്റ്റാറുകളും താരലോകവും

സഹായവും അഭ്യര്‍ത്ഥനയുമായി പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി താരലോകം. മലായാളികള്‍ മാത്രമല്ല അന്യ സംസ്ഥാനക്കാരും കേരളത്തിന് സഹായഹസ്തങ്ങളുമായി എത്തിയിട്ടുണ്ട്… മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ 10 ലക്ഷം രൂപയാണ് കൈമാറിയത്. ഇതുകൂടാതെ താരങ്ങളുടെ സംഭാവനകള്‍ വേറെയും. ഇതിന് പിന്നാലെ തമിഴ് സിനിമാ ലോകവും സഹായഹസ്തങ്ങളുമായി രംഗത്തെത്തിയിരുന്നു.

മലയാള സിനിമ ലോകവും ഒറ്റക്കെട്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. താരങ്ങള്‍ സംഭാവന ചെയ്യുക മാത്രമല്ല എല്ലാവരോടും സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. സംസ്ഥാനം അഭൂതപൂര്‍വ്വമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് (സി.എം.ഡി.ആര്‍.എഫ്) ഉദാരമായി സംഭാവന നല്‍കുകയെന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മമ്മൂട്ടി കുറിച്ചത്. കൊച്ചിയിലെ ദുരിതാശ്വാസ ക്യാംപില്‍ നേരിട്ടെത്തി മമ്മൂട്ടി ദുരന്തബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഈ ദുരിതത്തെ ഒന്നായി നേരിടാമെന്നും പ്രളയക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്ന നമ്മുടെ സഹജീവികള്‍ക്ക് നമ്മളാല്‍ കഴിയുന്ന സഹായങ്ങള്‍ ഇപ്പോള്‍ തന്നെ നല്‍കുകയെന്നുമാണ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്(സി.എം.ഡി.ആര്‍.എഫ്) കാരുണ്യത്തോടെ, പ്രാര്‍ത്ഥനയോടെ സംഭാവന ചെയ്യുകയെന്ന് മോഹന്‍ലാലും ആരാധകരോട് അഭ്യര്‍ത്ഥിച്ചു.

പ്രളയം എന്ന ദുരന്ത സത്യത്തിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളമെന്നും ഇതിനെ അതിജീവിച്ചേ തീരൂവെന്നും മഞ്ജു വാര്യര്‍. നാടിനായി നമുക്ക് ഒന്നിക്കാം. ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്ക് കൈകള്‍ കോര്‍ത്തു പിടിക്കാം. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആവുംവിധം സംഭാവന ചെയ്യുകയെന്നാണ് നടി മഞ്ജു വാര്യര്‍ കേരളത്തിലെ ജനതയോട് അഭ്യര്‍ത്ഥിക്കുന്നത്.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ പൃഥ്വിരാജും അഭ്യര്‍ഥിച്ചു. മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും സംയുക്തമായി ചേര്‍ന്ന് നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനാണ് പൃഥ്വിരാജ് അഭ്യര്‍ത്ഥിക്കുന്നത്.  ചരിത്രത്തിലെ സമാനതകള്‍ ഇല്ലാതെ മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് അന്‍പൊടു കൊച്ചിയും എറണാകുളം ജില്ലാ ഭരണ കൂടവും സംയുക്തമായി സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ തുടരുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള IAS, സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്ക്യം IAS എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പൊടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. താഴെ പറയുന്ന അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് സുമനസുകളായ വ്യക്തികളുടേയും സംഘടനകളുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു. അരി, പഞ്ചസാര, തേയില, പയര്‍, കടല, പരിപ്പ്, ഉപ്പ് ,വെള്ളം 20 ലിറ്റര്‍ ബോട്ടില്‍, ഡെറ്റോള്‍, ആന്റി സെപ്റ്റിക്ക് ലോഷന്‍, സോപ്പ് ,പേസ്റ്റ്, ബ്ലീച്ചിങ് പൌഡര്‍, സാനിറ്ററി നാപ്കിന്‍സ്, അടല്‍റ്റ് ഡയപ്പേര്‍സ്, ORS/eletcro lites, അലക്ക് സോപ്പ്, സ്‌കൂള്‍ ബാഗ്, നോട്ട് ബുക്ക്, പെന്‍സില്‍ ബോക്‌സ്, പെന്‍, ബെഡ്ഷീറ്റ്, പായ, ലുങ്കി, തോര്‍ത്ത്, നൈറ്റി, ബ്ലാങ്കറ്റ്, എന്നിവയാണ് അവശ്യ സാധനങ്ങള്‍. ആഗസ്റ്റ് 11 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപയോഗിച്ച വസ്ത്രങ്ങള്‍, പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി കുടി വെളളം ,ബ്രഡ്, ക്രീം ബിസ്‌കറ്റ് തുടങ്ങിയവ സ്വീകരിക്കുന്നില്ല….! പണം സ്വീകരിക്കുന്നതല്ല. കേരളത്തിനായി അന്‍പോട് കൊച്ചിയോടൊപ്പം കൈകോര്‍ക്കാമെന്നാണ് പൃഥി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജയസൂര്യയും എത്തിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ജയസൂര്യ ക്യാമ്പുകളില്‍ നിന്നും തിരിച്ച് വീടുകളിലേക്ക് എത്തുമ്പോള്‍ അവര്‍ക്ക് ആവശ്യമായ സഹായവും നല്‍കണമെന്ന് ജയസൂര്യ അഭ്യര്‍ഥിച്ചു. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നതെന്നും സഹായിക്കാന്‍ ജനങ്ങള്‍ മുന്നിട്ടറങ്ങണമെന്നുമാണ് വിനായകന്‍ അഭ്യര്‍ഥിച്ചത്. നമ്മുടെ നാട് പ്രളയ ദുരന്തത്തിലാണ്. കുറേ പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. കുറേ അധികം ആളുകളുടെ വീട് പൂര്‍ണമായും നഷ്ടപ്പെട്ടു. ഇനി നമുക്ക് ചെയ്യാനുള്ളത് ജനം ഒറ്റക്കെട്ടായി ജന ജീവിതം സാധാരണ ഗതിയില്‍ എത്തിക്കുക എന്നുള്ളതാണ്. അതിനാല്‍ എന്റെ അപേക്ഷയാണ് നമുക്ക് ആവും വിധം സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എല്ലാവരും സംഭാവന ചെയ്യുക എന്ന് ഫെയ്‌സ്ബുക്ക് വിഡിയോയിലൂടെ വിനായകന്‍ പറഞ്ഞു. ജയറാം, നിവിന്‍ പോളി, അമല പോള്‍, ടൊവിനോ തോമസ് തുടങ്ങീ താരങ്ങളും ഫെയ്‌സ്ബുക്കിലൂടെ കേരളജനതയ്ക്ക് കൈത്താങ്ങിനായി അഭ്യര്‍ഥിച്ചു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FMammootty%2Fposts%2F10156617202932774&width=500″ width=”500″ height=”472″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>Actors requesting for Kerala flood relief

More in Malayalam Breaking News

Trending

Recent

To Top