Malayalam Breaking News
വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല – വിജയ് ദേവരകൊണ്ട
വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല – വിജയ് ദേവരകൊണ്ട
By
വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല – വിജയ് ദേവരകൊണ്ട
അർജുൻ റെഡ്ഢി എന്ന ബ്ലോക്കബ്സ്റ്ററിലൂടെ താരമൂല്യം കുതിച്ചുയർന്ന നടനാണ് വിജയ് ദേവര്കൊണ്ട. പുതിയ ചിത്രമായ ഗീതാഗോവിന്ദവും വാൻ ഹിറ്റായതോടെ വിജയ് ദേവര്കൊണ്ടക്ക് വലിയ പിന്തുണയാണ്. ഇപ്പോൾ തന്റെ ആദ്യ തമിഴ് ചിത്രമായ നോട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.
തമിഴ് സിനിമകളോട് വലിയ ആരാധനയാണ് തനിക്കെന്നു വിജയ് പറയുന്നു. നോട്ടയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട നിര്‍മിക്കുന്നത് കെ.ഇ ജ്ഞാനവേല്‍ രാജയാണ്.
തമിഴ് സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. തമിഴ്സിനിമാ താരങ്ങളെയും. രജനികാന്തിന്റെ സ്റ്റൈലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. വിജയിന്റെ നൃത്തമാണ് എനിക്കേറെ ഇഷ്ടം. അദ്ദേഹം മികച്ച നര്‍ത്തകനാണ്.
സത്യത്തില്‍ വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ വിജയ് ചിത്രങ്ങളുടെ ട്രെയിലറുകളും കണ്ടിട്ടുണ്ട്. ഒരു സിനിമ മുഴുവനായും ഇതുവരെ കണ്ടിട്ടില്ല- ദേവേരകൊണ്ട പറഞ്ഞു. ടാക്സിവാല, ഡിയര്‍ കോമറേഡ് എന്നീ ചിത്രങ്ങളാണ് ദേവേരക്കൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
vijay devarakonda about tamil movies
