Movies
കാത്തിരിപ്പിന് വിരാമം; വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിന്റെ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു..
കാത്തിരിപ്പിന് വിരാമം; വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിന്റെ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു..
അർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധക ഹൃദയം കീഴടക്കിയത്.
മലയാളത്തിലും താരത്തിന് ആരാധകർ ഏറെയാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അര്ജുന് റെഡ്ഢി ബോളിവുഡിലേക്കും അതോടൊപ്പം കോളിവുഡിലേക്കും റീമേക്ക് ചെയ്തിരുന്നു.
താരം നായകനാകുന്ന വേള്‍ഡ് ഫേമസ് ലൌവര്‍ എന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.
ആ കാത്തിരിപ്പിന് വിരാമം . ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് . കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം ലോക പ്രണയദിനമായ ഫെബ്രുവരി 14നാണ് റിലീസ് ചെയ്യുന്നത് . മറ്റു പ്രണയകഥയിൽ നിന്നും വ്യത്യസ്തമായ പ്രണയകഥയാണ് ചിത്രം പറയുന്നത്
ഗോപി സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
അ ർജുൻ റെഡ്ഡി എന്ന ഒറ്റ ചിത്രമാണ് വിജയ് ദേവര്കൊണ്ടക്ക് ആരാധകരെ സമ്മാനിച്ചത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത് .ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. താരത്തിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പാണ് ഇനി..
vijay devarakonda
