News
രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാനാകട്ടെ; രാഹുല്‍ ഗാന്ധിയ്ക്ക് ആശംസകളുമായി വിജയ്
രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാനാകട്ടെ; രാഹുല്‍ ഗാന്ധിയ്ക്ക് ആശംസകളുമായി വിജയ്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഏകകണ്ഠമായി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ദളപതിയുടെ ആശംസയെത്തിയത്. രാജ്യത്തെ ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാനാകട്ടെയെന്നാണ് വിജയ് ആശംസിച്ചത്.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള മൂന്നാം പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി. 1999-2004 കാലത്ത് സോണിയാ ഗാന്ധി, 1989-1900 കാലത്ത് രാജീവ് ഗാന്ധി എന്നിവരായിരുന്നു രാഹുലിന് മുമ്പ് പ്രതിപക്ഷ സ്ഥാനത്തിരുന്ന ഗാന്ധി കുടുംബാംഗങ്ങൾ.
അതേസമയം തന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സിനിമയിലും സജീവമാണ് വിജയ്. അതേസമയം, ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ് നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായാണ് ഗോട്ട് തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം.
വിജയുടെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ഗോട്ടിലെ ആക്ഷന്‍ ചേസ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 50 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ത്രില്ലിങ് ചേസിങ് വിഡിയോ ആണ് പുറത്ത് വന്നത്. വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ വീഡിയോ ഏറ്റെടുത്തത്. യൂട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 പൊസിഷനിലായിരുന്നു വീഡിയോ.
ഡബിള്‍ റോളിലാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. വിഡിയോ പുറത്ത് വന്നതോടെ ഒരു ഹോളിവുഡ് ലെവല്‍ പടം തന്നെ പ്രതീക്ഷിക്കാം എന്നാണ് ആരാധകര്‍ പറയുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തിലും നടന്നിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചിത്രീകരണം ചിത്രത്തിലെ ക്ലൈമാക്‌സ് രംഗങ്ങളാണ് എന്നാണ് വിവരം.
മാനാട്, മങ്കാത്ത, ചെന്നൈ 600028 എന്നീ ചിത്രങ്ങള്‍ ഒരുക്കിയ വെങ്കട് പ്രഭുവാണ് ചിത്രത്തിന്റെ സംവിധായകന്‍. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സ് ചിത്രത്തിന്റെ നിര്‍മാണം. വെങ്കട്ടും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോട്ട്. യുവന്‍ ശങ്കര്‍ രാജയാണ് ഗോട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്
അതേസമയം, വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലോകേഷ കനകരാജിന്റെ ലിയോ ആയിരുന്നു. ചിത്രം പ്രതീക്ഷതിനും അപ്പുറത്തെ വിജയമാണ് കൈവരിച്ചത്. തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റാകുകയും പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ വിജയ്‌യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.