Connect with us

ആമസോൺ ചിത്രം വാങ്ങിയത് നിർമ്മാതാവ് വിജയ് ബാബുവിന്റെ മുഖം കണ്ടിട്ടല്ല; ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ടാണ്

Malayalam

ആമസോൺ ചിത്രം വാങ്ങിയത് നിർമ്മാതാവ് വിജയ് ബാബുവിന്റെ മുഖം കണ്ടിട്ടല്ല; ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ടാണ്

ആമസോൺ ചിത്രം വാങ്ങിയത് നിർമ്മാതാവ് വിജയ് ബാബുവിന്റെ മുഖം കണ്ടിട്ടല്ല; ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ടാണ്

കൊവിഡിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഓൺലൈൻ റിലീസിന് ഒരുങ്ങുകയാണ് സിനിമകൾ. മലയാളത്തിൽ നിന്നും ജയസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയുമാണ് റിലീസിന് തയ്യാറെടുക്കുന്നത്

ഇത്തരമൊരു സാഹചര്യത്തിൽ നിർമാതാവ് എന്ന നിലയിൽ താൻ ഓൺലൈൻ റിലീസിനെ എങ്ങനെ നോക്കികാണുന്നു എന്ന് ഏഷ്യാവിൽ മലയാളവുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ജോബി ജോർജ്.

ബാക്കിയുള്ളവർ ഡിജിറ്റലിൽ സിനിമകൾ കൊടുത്താലും ഞാൻ ഇപ്പോൾ കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാൻ ചിത്രങ്ങൾ ഹോൾഡ് ചെയ്യാൻ പോവുകയാണ്. കാരണം മറ്റൊന്നുമല്ല ഇപ്പോൾ എനിക്ക് കാശിന് ബുദ്ധിമുട്ടൊന്നുമില്ല. ഒരുപക്ഷെ നാളെ എനിക്ക് പണത്തിന് ബുദ്ധിമുട്ട് വന്നാൽ, നിലവിൽ ചലച്ചിത്ര മേഖലയിലുള്ള പ്രതിസന്ധി മുന്നോട്ടും തുടർന്നാൽ ഞാനും ഓൺലൈനിൽ തന്നെ ചിത്രങ്ങൾ റിലീസ് ചെയ്യും. ഓൺലൈനിൽ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിൽ തെറ്റൊന്നും ഇല്ല.

‘നെറ്റ്ഫ്ലിക്സ്’,’ആമസോൺ പ്രൈം’ പോലെയുള്ള സ്ട്രീമിങ് സേവനങ്ങൾക്ക് വേണ്ടത് ലാഭം തന്നെയാണ്. ‘സൂഫിയും സുജാതയും’ എന്ന ചിത്രം ആമസോൺ വാങ്ങിയത് അതിൽ ജയസൂര്യ എന്ന നടന്റെ തല കണ്ടിട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ താരമൂല്യം കണ്ടിട്ടാണ്. അല്ലാതെ വിജയ് ബാബു എന്ന നിർമാതാവിന്റെ മുഖം കണ്ടിട്ടല്ലെന്നും അദ്ദേഹം പറയുന്നു

ചിത്രം പ്രദർശിപ്പിക്കുന്നത്തിന് നടനും നിർമ്മാതാവിനുമെതിരെ വിമർശനവുമായി ഫിലിം എക്സിബിറ്റേഴ്സ് ഫെ‍ഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്ത് എത്തിയിരുന്നു.

More in Malayalam

Trending

Recent

To Top