News
അജിത്തിനേക്കാള്‍ വലിയ സ്റ്റാര്‍ വിജയ് തന്നെ!; വിവാദ പ്രസ്താനയ്ക്ക് പിന്നാലെ വിശദീകരണവുമായി നിര്‍മാതാവ്
അജിത്തിനേക്കാള്‍ വലിയ സ്റ്റാര്‍ വിജയ് തന്നെ!; വിവാദ പ്രസ്താനയ്ക്ക് പിന്നാലെ വിശദീകരണവുമായി നിര്‍മാതാവ്
വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയം റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് ആരാധകര്‍. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി എത്തുന്ന തുനിവും പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തും. ഈ അവസരത്തില്‍ വരിശിന്റെ നിര്‍മ്മാതാവ് ദില്‍ രാജു വിജയ്, അജിത് എന്നിവരുടെ താരമൂല്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ വിശദീകരണവുമായി ദില്‍ രാജു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ആരെയും തരം താഴ്ത്തുകയല്ല തന്റെ ലക്ഷ്യമെന്ന് ദില്‍ രാജു പറയുന്നു. ‘ഒരു നായകന്റെ സ്റ്റാര്‍ പവര്‍ തീരുമാനിക്കുന്നത് തിയറ്റര്‍ വരുമാനമാണ്. തിയേറ്ററല്ലാത്ത വരുമാനം ഒരു മിഥ്യയാണ്.
വിജയുടെ അവസാന 56 സിനിമകള്‍ സിനിമയുടെ റിസള്‍ട്ട് പരിഗണിക്കാതെ തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം 60 കോടിയിലധികം ഷെയര്‍ നേടിയിട്ടുണ്ട്. അങ്ങനെ, നോക്കുമ്പോള്‍ വിജയ് ആരെക്കാളും വലുതാണ് എന്നാണ്’ എന്നാണ് ദില്‍ രാജു പറഞ്ഞത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
2023 ജനുവരി 12 നാണ് വാരിസും തുനിവും ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിശ് തമിഴിലും തെലുങ്കിലുമായി ഒരേസമയം റിലീസ് ചെയ്യും. രശ്മിക മന്ദാനയാണ് നായിക. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിലുടനീളം തുല്യ സ്ക്രീനുകളില്‍ ആണ് റിലീസ് ചെയ്യുന്നത്.
