Connect with us

‘പ്രഭാതഭക്ഷണം’ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്

News

‘പ്രഭാതഭക്ഷണം’ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്

‘പ്രഭാതഭക്ഷണം’ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്

വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും ഉര്‍ഫി പെടാറുണ്ട്. എന്നാല്‍ അടുത്തിടെ താരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് യു എ ഇയില്‍ ഷൂട്ടിന് പോയപ്പോള്‍ പൊലീസ് പിടികൂടി എന്ന റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു.

പിന്നീട് ഈ സംഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്തു. തന്റെ വസ്ത്രമല്ല, ഷൂട്ടിംഗ് സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പൊലീസ് ഇടപെടലിലേയ്ക്ക് എത്തിച്ചതെന്നായിരുന്നു താരത്തിന്റെ ന്യായീകരണം. മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ് എന്നാണ് വീഡിയോയില്‍ ഉര്‍ഫി പറയുന്നത്.

തന്റെ അറസ്റ്റ് വാര്‍ത്ത ആഘോഷമാക്കിയവര്‍ക്കുളള മറുപടിയായിട്ടാണ് താരം ഇത് പറയുന്നത്. മനസിലാകാത്തവര്‍ പോയി ഗൂഗിള്‍ ചെയ്ത് നോക്കാനും താരം ആവശ്യപ്പെടുന്നുണ്ട്. ഈ വീഡിയോയും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു ചൂടന്‍ ഫോട്ടോഷൂട്ടിലൂടെ താരം വൈറലായിരിക്കുകയാണ്.

പ്രഭാതഭക്ഷണം എന്ന അടിക്കുറിപ്പോടെയാണ് ഉര്‍ഫി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റീല്‍സില്‍ ടോപ്ലെസ് ആയി പോസ് ചെയ്യുന്ന താരം ഒരു പ്ലേറ്റും വൈന്‍ ഗ്ലാസും ഉപയോഗിച്ചാണ് സ്വകാര്യ ഭാഗങ്ങള്‍ മറച്ചിരിക്കുന്നത്. വീഡിയോ അപ്ലോഡ് ചെയ്ത് 20 മിനിട്ടിനുള്ളില്‍ പതിനായിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ കമന്റുകളും ചെയ്തിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ഉര്‍ഫി ശ്രദ്ധിക്കപ്പെടുന്നത്.

More in News

Trending

Recent

To Top