News
മമ്മൂട്ടിയും ഇന്നസെന്റും ജോണ്‍ബ്രിട്ടാസും ഉള്ളപ്പോള്‍ ദിലീപിനെ ആരും തൊടില്ല; കെഎം ഷാജഹാനെതിരെ രംഗത്തെത്തി സംവിധായകന്‍ ശാന്തിവിള ദിനേശ്
മമ്മൂട്ടിയും ഇന്നസെന്റും ജോണ്‍ബ്രിട്ടാസും ഉള്ളപ്പോള്‍ ദിലീപിനെ ആരും തൊടില്ല; കെഎം ഷാജഹാനെതിരെ രംഗത്തെത്തി സംവിധായകന്‍ ശാന്തിവിള ദിനേശ്
പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ആന്റണി പെരുമ്പാവൂര്‍-മോഹന്‍ലാല്‍ ബന്ധത്തെക്കുറിച്ച് ഷാജഹാന്‍ നടത്തിയ പ്രതികരണമാണ് സംവിധായകന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. അച്യുതാനന്ദനെന്ന് പറയുന്ന മഹാനായ കമ്മ്യൂണിസ്റ്റുകാരനെ കുഴിയില്‍ ചാടിച്ച വ്യക്തിയാണ് ഷാജഹാനെന്നാണ് ശാന്തിവിള ദിനേശ് വിമര്‍ശിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
കെ എം ഷാജഹാനെയൊന്നും ചെറുതായി കാണാന്‍ സാധിക്കില്ല. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠിച്ചിറങ്ങിയ വ്യക്തിയാണ്. ഐ എസ് ഗുലാത്തിയെന്ന വലിയ മനുഷ്യന്‍ ഇവിടെ ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരിക്കുമ്പോള്‍ ഇദ്ദേഹം െ്രെപവറ്റ് സെക്രട്ടറിയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ് ആയപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായും കെഎം ഷാജഹാന്‍ ജോലി ചെയ്തിട്ടുണ്ടെന്നും ശാന്തിവിള പറയുന്നു.
വിഎസിനെ വാര്‍ത്തെടുത്ത മുഖ്യശില്‍പ്പിയാണ് കെഎം ഷാജഹാനെന്നായിരുന്നു ഇവിടുത്തെ കുറെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ചാനലുകള്‍ അന്ന് പറഞ്ഞിരുന്നത്. ഒരു മുരട സ്വഭാവമുണ്ടായിരുന്നു വിഎസിനെ ശാന്തശീലനാക്കി ജനപ്രിയനാക്കിയത് ഷാജഹാനാണെന്നും ചില മാധ്യമങ്ങള്‍ എഴുതി. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരായാലും വഴി തെറ്റും. കെ എം ഷാജഹാനും തോന്നിക്കാണും ഞാനൊരു ഒന്നൊന്നര ആളല്ലേയെന്ന്.
2001-2006 കാലത്ത് അനീതിക്കെതിരെ വിഎസ് പോരാടുമ്പോള്‍ ഷാജഹാന്‍ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയാണ്. ഈ കാലഘട്ടത്തില്‍ പിണറായി വിജയനേയും വിഎസ് അച്യുതാനന്ദനേയും മുഖാമുഖം നോക്കാത്ത ശത്രുക്കളാക്കി മാറ്റിയത് കെഎം ഷാജഹനാണ്. വിഎസിനെ ഉള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ ഇടപെടുവിച്ച് പിണറായി വിജയന്റെ വര്‍ഗ്ഗ ശത്രുവാക്കി അദ്ദേഹം മാറ്റി.
ഷാജഹാന്‍ വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമല്ലായിരുന്നെങ്കില്‍ വിഎസും പിണറായിയും ഇങ്ങനെ അകലില്ലായിരുന്നു. ഒടുവില്‍ താഴേക്കിടയിലുള്ള മെമ്പറായിട്ട് പോലും ഉന്നതതലങ്ങളിലെ പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തി പത്രങ്ങള്‍ക്ക് നല്‍കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഷാജഹാനൊരു മതേതര വാദിയാണെങ്കിലും കുഴിത്തുരുമ്പിന്റെ ആശാനാണ് എന്നുള്ളതാണ് പ്രശ്‌നമെന്നും ശാന്തിവിള ചൂണ്ടിക്കാട്ടുന്നു.
സി പി എമ്മില്‍ നിന്നൊക്കെ പുറത്താക്കിയപ്പോള്‍ പ്രോഗ്രസീവ് പൊളിറ്റിക്കല്‍ ഫ്രണ്ട് എന്നൊരു പാര്‍ട്ടിയുണ്ടാക്കുകയും കഴക്കൂട്ടത്ത് മത്സരിക്കുകയും ചെയ്തിരുന്നു. ഏത് വിഷയത്തിലും ആലോചിക്കാതെ അഭിപ്രായം പറയുന്ന വ്യക്തിയാണ്. മമ്മൂട്ടിയും ഇന്നസെന്റും ജോണ്‍ബ്രിട്ടാസും ഉള്ളപ്പോള്‍ ദിലീപിനെ ആരും തൊടില്ലെന്നായിരുന്നു നടി ആക്രമിക്കപ്പെട്ട് കേസ് വന്നപ്പോള്‍ ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്തിനാണ് മമ്മൂട്ടിയേയും ജോണ്‍ ബ്രിട്ടാസിനേയുമൊക്കെ ഇതില്‍ പിടിച്ചിട്ടതെന്ന് എനിക്ക് അറിയില്ല. 17 കൊല്ലമായി സി പി എമ്മിന്റെ പ്രധാന സാമ്പത്തിക ശ്രോതസ്സാണ് കൈരളി ചാനലെന്നും പറഞ്ഞു. എത്ര ലക്ഷമാണ് കൈരളിക്ക് വേണ്ടി പാര്‍ട്ടി ചിലവാക്കിയതെന്ന് അറിയുമോ. മമ്മൂട്ടി ഇതിന്റെ ചെയര്‍മാനും, ഇന്നസെന്റ് നടീ നടന്മാരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുമാണ്.
മമ്മൂട്ടിക്കും ഇന്നസെന്റിനും വേണ്ടപ്പെട്ടയാളാണ് ദിലീപ്, പിന്നെയെങ്ങനെ ഇയാളെ ശിക്ഷിക്കും എന്നായിരുന്നു ഷാജഹാന്‍ ചോദിച്ചത്. പ്രമുഖ നടീനടന്മാരെ ഉള്‍പ്പെടുത്തി ഗള്‍ഫില്‍ മെഗാഷോ നടത്തി കോടികള്‍ കൊയ്യുന്ന സ്ഥാപനമാണ് കൈരളിയെന്ന് പറഞ്ഞതും അദ്ദേഹത്തിന് ഇപ്പോള്‍ ഓര്‍മ്മയുണ്ടോ എന്ന് പോലും അറിയില്ല.
പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ ഗൂഡാലോചനയില്ലെന്ന് പറഞ്ഞയളാണ് പിണറായിയെന്നും ഷാജഹാന്‍ പറയുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രി അത് സ്വന്തമായി പറഞ്ഞതല്ല, അന്നത്തെ പൊലീസിന്റെ തലപ്പത്തിരിക്കുന്ന ഡി ജി പി കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിണറായി അങ്ങനെ പറഞ്ഞതെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഒരു പ്രമുഖ ചാനലില്‍ ഒരു സന്ധ്യയ്ക്ക് ഞാന്‍ ആറ് വര്ഷം മുമ്പ് എന്താണോ പറഞ്ഞത്, അതു തന്നെയാകും നടി ആക്രമിക്കപ്പെട്ട കേസിലെ വിധി. അതില്‍ മാറ്റമുണ്ടാകില്ലെന്നും ശാന്തിവിള ദിനേശ് അടുത്തിടെ പറഞ്ഞിരുന്നു. ദിലീപ്, കേസില്‍ പ്രതിയാണെന്നും കുറ്റകൃത്യം ചെയ്തുവെന്നും ഉറപ്പിച്ച് ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ അല്ലേ രാമലീല എന്ന സിനിമ ഇറങ്ങിയത്. വന്‍ ഹിറ്റായിരുന്നില്ലേ സിനിമ.
ദിലീപിനെ കാണുമ്പോള്‍ പേടിയാണെന്ന് തോന്നാം. എന്നാല്‍ അതിനേക്കാള്‍ തെമ്മാടിത്തരം കാണിക്കുന്നവരാണ് മലയാള സിനിമയിലുള്ളതെന്നും ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു. കേസ് ഫെബ്രുവരി 28നകം തീരും. അപ്പോള്‍ കേസിന്റെ ജാതകം തെളിയും. സുപ്രംകോടതി നിര്‍ദശം ഫെബ്രുവരിയ്ക്കകം കേസ് തീര്‍ക്കണം എന്നാണ്. അതു കഴിഞ്ഞ് സിനിമയില്‍ ദിലീപ് സജീവമാകും. കേസുള്ളത് കൊണ്ടാണ് സജീവമാകാന്‍ കഴിയാത്തത്. കേസിന്റെ കാര്യങ്ങള്‍ക്ക് രാമന്‍പിള്ള വക്കീലുമായി ചര്‍ച്ചകള്‍ നടത്താനൊക്കെ സമയം വേണ്ടേ എന്നും ശാന്തിവിള ദിനേശ് പറയുന്നു.