Connect with us

പ്രണവിന്റെ ആക്ഷൻ തന്നെ അത്ഭുതപ്പെടുത്തി !! ഇളയദളപതി വിജയ് പറയുന്നു

Malayalam Breaking News

പ്രണവിന്റെ ആക്ഷൻ തന്നെ അത്ഭുതപ്പെടുത്തി !! ഇളയദളപതി വിജയ് പറയുന്നു

പ്രണവിന്റെ ആക്ഷൻ തന്നെ അത്ഭുതപ്പെടുത്തി !! ഇളയദളപതി വിജയ് പറയുന്നു

പ്രണവിന്റെ ആക്ഷൻ തന്നെ അത്ഭുതപ്പെടുത്തി !! ഇളയദളപതി വിജയ് പറയുന്നു

മോഹൻലാലിൻറെ മകൻ പ്രണവ് നായകനായ അഭിനയിച്ച ഒരേ ഒരു സിനിമ മാത്രമാണ് റിലീസ് ചെയ്‌തത്‌. ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ആദി. അൻപത് കോടിയിലധികം കളക്ഷൻ വാരിക്കൂട്ടിയ സിനിമ ഒരു ഗംഭീര വിജയമായിരുന്നു. സിനിമയിലെ പ്രണവിന്റെ അഭിനയത്തെ കുറിച്ച്‌ പല വിമർശനങ്ങളും ഉയർന്നെങ്കിലും പോലും ആക്ഷനെ കുറിച്ച് ആരും കുറ്റം പറഞ്ഞു കേട്ടില്ല.

ഇപ്പോഴിതാ തമിഴ് സൂപ്പർ താരം ഇളയദളപതി വിജയ്‍യും പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പ്രണവിന്റെ ആക്ഷൻ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് വിജയ് പറയുന്നത്. ഇപ്പോഴാണത്രെ പ്രണവിന്റെ സിനിമ വിജയ്ക്ക് കാണാൻ സാധിച്ചത്. എന്തായാലുംവിജയ്‍യും പ്രണവും കൂടി ഇനിയൊരു സിനിമ വരുമോ എന്ന കാത്തിരിക്കുകയാണ് ആരാധകർ.

ആദി കണ്ടതിന് ശേഷം പ്രണവിന്റെ പുതിയ സിനിമ ഇരുപത്തൊന്നാം നൂറ്റാണ്ട് താൻ ഉറപ്പായും കാണുമെന്നും വിജയ് അറിയിച്ചിട്ടുണ്ട്. മോഹൻലാലിൽ നിന്ന് പ്രണവിനെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ വാങ്ങിയ വിജയ് പ്രണവിനെ നേരിട്ട് വിളിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

Vijay about Pranav Mohanlal

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top