Malayalam Breaking News
രജനിയെയും അജിതിനെയും തരം താഴ്ത്തിയ നിർമ്മാതാവിനെ തള്ളിപ്പറഞ്ഞ് വിജയ്
രജനിയെയും അജിതിനെയും തരം താഴ്ത്തിയ നിർമ്മാതാവിനെ തള്ളിപ്പറഞ്ഞ് വിജയ്
രജനിയെയും അജിതിനെയും തരം താഴ്ത്തിയ നിർമ്മാതാവിനെ തള്ളിപ്പറഞ്ഞ് വിജയ്
തമിഴകത്തെ സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനെയും അജിതിനെയും തരം താഴ്ത്തിയ നിർമ്മാതാവും മുൻ പി ആർ ഒ യുമായ പിടി സെല്‍വകുമാറിനെ വിജയ് തള്ളിപ്പറഞ്ഞു. ഒരു ചാനലിലെ അഭിമുഖത്തിനിടെയാണ് രജനീകാന്തിന്റെ താരപ്രഭ ഇപ്പോള്‍ വിജയിക്ക് താഴെയാണെന്നും അജിതും രജനിയും തമ്മിലാണ് മല്‍സരമെന്നും സെല്‍വകുമാര്‍ പറഞ്ഞത്. വിജയിക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാര്‍ മാത്രമാണ് രജനിയും അജിത്തും എന്ന് സെൽവകുമാർ പറഞ്ഞു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്.
തന്റെ പേരില്‍ സംസാരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഒരു താരങ്ങളെയും ഡീഗ്രേഡ് ചെയ്യുന്നത് തന്റെ നയമല്ലെന്നും സെല്‍വകുമാറിന് നിലവില്‍ ഫാന്‍സ് അസോസിയേഷനിലോ തന്റെ ജീവനക്കാരിലോ ഒരു പദവിയുമില്ലെന്നും വിജയ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നു.
പുലി എന്ന വിജയ് ചിത്രത്തിന്റെ നിര്‍മാതാവാണ് സെല്‍വകുമാര്‍. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി കണക്കാക്കുന്ന പുലി നേട്ടമുണ്ടാക്കിയ സിനിമയാണെന്നും സെല്‍വകുമാര്‍ അവകാശപ്പെടുന്നുണ്ട്.
vijai against producer p t sevalumar
