News
സാധാരണ വീട്ടമ്മയെ പോലെ, വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, രാത്രി ഞാന്‍ വളരെ വൈകി ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്; നയന്‍താരയെ കുറിച്ച് വിഘ്‌നേശ് ശിവന്‍
സാധാരണ വീട്ടമ്മയെ പോലെ, വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്, രാത്രി ഞാന്‍ വളരെ വൈകി ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്; നയന്‍താരയെ കുറിച്ച് വിഘ്‌നേശ് ശിവന്‍
ആരാധകര്‍ ഏറെയുള്ള താരദമ്പതിമാരാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നാലെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ ഇരുവരും നിരവധി നിയമപ്രശ്‌നങ്ങളെയാണ് നേരിടേണ്ടതായി വന്നത്.
ഇപ്പോഴിതാ നയന്‍താരയ്‌ക്കൊപ്പമുള്ള പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഘ്‌നേഷ്. നാനും റൗഡി ധാനിന്റെ സെറ്റില്‍ അധികമാര്‍ക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്‌നേശ് പറയുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് സംവിധായകന്‍ സംസാരിച്ചു.
‘സെറ്റില്‍ ഞങ്ങള്‍ റൊമാന്‍സ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വര്‍ക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്‌സിനറിയാമായിരുന്നു. അപ്പോള്‍ പോലും നയന്‍താരയുടെ കാരവാനില്‍ ഞാന്‍ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളില്‍ വെച്ചാണ് ഡേറ്റ് ചെയ്യാന്‍ തുടങ്ങിയത്’.
റിലേഷന്‍ഷിപ്പിലായ ശേഷവും സെറ്റില്‍ ഞാന്‍ മാം എന്നായിരുന്നു വിളിച്ചത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്നുണ്ടായിരുന്നു. നാനും റൗഡി താനില്‍ ചുംബിക്കാന്‍ നോക്കുന്ന രംഗമുണ്ടായിരുന്നു. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. പൊസസീവ്‌നെസ് വരാം. ആ സമയത്ത് ഞാന്‍ പൊസസീവായിരുന്നെങ്കില്‍ അവര്‍ രണ്ട് പേരും തമ്മില്‍ അകലം വന്നേനെ. അവളും ഞാനും പ്രൊഫഷണലാണ്’.
നയന്‍താരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയന്‍താര വീട്ടില്‍ വന്നു എന്നതില്‍ അവര്‍ വളരെ എക്‌സൈറ്റഡായി. പ്രണയത്തെക്കുറിച്ച് ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. നയന്‍താര വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയന്‍താരയുടെ ഫാനായിരുന്നു. അവളുടെ ബോള്‍ഡ്‌നെസൊക്കെ ഇഷ്ടമായിരുന്നു’.
നയന്‍താര വര്‍ക്ക് ചെയ്യുന്ന രീതി കൊണ്ടാണ് അവര്‍ സ്റ്റാറായത്. ആത്മാര്‍ത്ഥത കൊണ്ട്. എന്നാല്‍ അത്ഭുതരമായ പെര്‍ഫോമന്‍സ് നടത്തി ദേശീയ അവാര്‍ഡ് വാങ്ങി താരമായതുമല്ല. കൊമേഷ്യല്‍ സിനിമകള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയന്‍ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്.
സാധാരണ വീട്ടമ്മ പോലെയാണ്. രാത്രി വളരെ വൈകി ഞാന്‍ ഭക്ഷണം കഴിച്ചാല്‍ പാത്രങ്ങള്‍ കഴുകി വെച്ച ശേഷമാണ് അവള്‍ ഉറങ്ങുന്നത്. വീട്ടില്‍ പത്ത് ജോലിക്കാരുണ്ട്. ആരെയെങ്കിലും വിളിച്ച് കഴുകിക്കാം. പക്ഷെ അവള്‍ തന്നെ കഴുകും. വീട്ടില്‍ സാധാരണ എല്ലാവരെ പോലെയും ചില വഴക്കുണ്ടാവും. പക്ഷെ വര്‍ക്കില്‍ ഞങ്ങള്‍ പരസ്പരം കേള്‍ക്കും എന്നും വിഘ്‌നേഷ് പറയുന്നു.
