Malayalam Breaking News
ഹൃദയം കീഴടക്കുന്ന കല്യാണ വീഡിയോ പുറത്തുവിട്ട് വിദ്യ ഉണ്ണി
ഹൃദയം കീഴടക്കുന്ന കല്യാണ വീഡിയോ പുറത്തുവിട്ട് വിദ്യ ഉണ്ണി
നടി വിദ്യ ഉണ്ണിയുടെ വിവാഹ ചടങ്ങുകളുടെ വീഡിയോ ഏറ്റെടുത്ത് ആരാധകർ. ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി ജനുവരി മാസം 27 -ആം തിയതിയാണ് വിവാഹിതയായത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിലെ ഉദ്യോഗസ്ഥനായ ചെന്നൈ സ്വദേശി സഞ്ജയ് വെങ്കിടേശ്വരായിരുന്നു മിന്നു കെട്ടിയത്. വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ റൗഡി ബേബി ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ വിദ്യ പുറത്തുവിട്ടിരുന്നു.
ഇപ്പോഴിതാ വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നടന്ന സംഭവങ്ങളുടെ മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിദ്യ. 9 മിനിട്ട് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.
ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചുവരികയാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഡോ.ലവ് എന്ന ചിത്രത്തിലൂടെയാണ് വിദ്യ ചലച്ചിത്ര രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.
vidya unni wedding video
