കുട്ടികളില്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല ഞങ്ങള്‍, വളരെ ഹാപ്പിയായിട്ട് എന്ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോവുകയാണ്, വിധുവും ദീപ്തിയും
മനോഹരമായ ഗാനങ്ങളിലൂടെ മലയാളി മനസ്സിലിടം നേടിയ വിധു പ്രതാപും നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ദീപ്തിയും സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ദമ്പതികളാണ്. നല്ല ഹ്യൂമർസെൻസുള്ള ഇവരുടെ യൂട്യൂബ് ഇൻസ്റ്റഗ്രാം വീഡിയോകൾക്കു വലിയൊരു ആരാധകവൃന്ദം തന്നെയാണുള്ളത്.ലോക്ഡൗണ്‍ കാലത്താണ് ഇരുവരും രസകരമായ വീഡിയോസുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
യാതൊരു പണിയുമില്ലാതെ വീട്ടില്‍ അടച്ചിരിക്കാന്‍ തുടങ്ങിയതോടെ യൂട്യൂബില്‍ ചാനല്‍ തുടങ്ങുകയും രസകരമായ വീഡിയോസ് പുറത്ത് വിടുകയും ചെയ്തു. അതിലൊന്ന് തങ്ങളെ കുറിച്ച് ആരാധകര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടി കൊടുക്കുക എന്നതായിരുന്നു. അത്തരത്തില്‍ ചെയ്ത ക്യൂ ആന്‍ഡ് എ വീഡിയോ വീണ്ടും വൈറലാവുകയാണ്.
ഓരോ വീഡിയോയിലും വേറിട്ട പരീക്ഷണങ്ങള്‍ നടത്തിയിരുന്ന വിധുവും ദീപ്തിയും ക്യൂ ആന്‍ഡ് എ യിലും അതുപോലെ തന്നെയാണ് ചെയ്തത്. ദൂരദര്ശന് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചോദ്യോത്തര പംക്തി ഇമിറ്റേറ്റ് ചെയ്യുകയായിരുന്നു താരദമ്പതിമാര്‍. ഏകദേശം പരിപാടിയുടേതിന് സമാനമായ ശബ്ദവും അവതരവണവും രീതികളുമൊക്കെ കൊണ്ട് വരാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒപ്പം എല്ലാ ചോദ്യങ്ങള്‍ക്കും തമാശരൂപേണ മറുപടി നല്‍കുകയും ചെയ്തു.
വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ദീപ്തിയ്ക്കും വിധുവിനും കുഞ്ഞില്ലെന്നത് പല ചോദ്യങ്ങള്‍ക്കും കാരണമായി. സമാനമായ രീതിയില്‍ ചോദ്യങ്ങളുമായി വരുന്നവര്‍ക്ക് വ്യക്തമായിട്ടുള്ള ഉത്തരമാണ് ദമ്പതിമാര്‍ നല്‍കിയിരിക്കുന്നത്. ചിലര്‍ ഞങ്ങളെ കുത്തിനോവിക്കാന്‍ വേണ്ടി ഇക്കാര്യം ചോദിക്കുമ്പോള്‍ മറ്റ് ചിലര്‍ സ്നേഹത്തോടെ ചോദിക്കുന്നതാണ്. എന്തായാലും രണ്ട് കൂട്ടര്‍ക്കും അതിനുള്ള മറുപടി ഉണ്ടെന്നാണ് ദീപ്തിയും വിധുവും പറയുന്നത്.
ഇവര്‍ക്ക് കുട്ടികള്‍ ഇല്ലേ എന്നുള്ളതാണ് അടുത്ത ചോദ്യമെന്ന് ദീപ്തി പറയുമ്പോള്‍ അതിന്റെ മറുപടി പറഞ്ഞത് വിധുവായിരുന്നു. ‘ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. തത്കാലത്തേക്കില്ല. ഇനി ഭാവിയില്‍ ഉണ്ടായാല്‍ നിങ്ങളല്ലേടോ പറഞ്ഞത് നിങ്ങള്‍ക്ക് കുട്ടികളില്ലെന്ന് എന്നും പറഞ്ഞ് ആരും കൊടിയും പിടിച്ച് വരരുതെന്നാണ്’, തമാശരൂപേണ വിധു പറയുന്നത്.
വിധു തമാശയായി പറഞ്ഞതാണെങ്കിലും ദീപ്തി ഇതിനെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു. ‘കുട്ടികളില്‍ ഇല്ലാത്തതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന കപ്പിളല്ല ഞങ്ങള്‍. വളരെ ഹാപ്പിയായിട്ട് എന്ജോയ് ചെയ്ത് ലൈഫ് മുന്നോട്ട് പോവുകയാണ്.
പിന്നെ ചിലര്‍ കുത്താന്‍ വേണ്ടിയും അല്ലാതെയും സ്നേഹത്തിന് പുറത്തും ഇതിനെ പറ്റി ചോദിക്കുന്ന ഒരുപാട് പേരുണ്ട്. അവരുടെ ചോദ്യത്തെ മാനിച്ച് പറയുകയാണ്, ഞങ്ങള്‍ ഹാപ്പിയായിട്ടാണ് ഇരിക്കുന്നത്. നിങ്ങളും ഹാപ്പിയായിട്ടിരിക്കണം. അതോര്‍ത്തിട്ട് നിങ്ങള്‍ സങ്കടപെടരുതെന്ന് വിധുവും ദീപ്തിയും ഒരുപോലെ പറയുന്നു.താരങ്ങളുടെ വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഒരു വര്‍ഷം മുന്‍പുള്ള വീഡിയോ ഇപ്പോഴും കാണുന്നവരുണ്ടോന്ന് ചോദിച്ച് ചിലരിത് കുത്തിപൊക്കിയിരിക്കുകയാണ്.
എന്തായാലും വിധുവും ദീപ്തിയും അടിപൊളി കപ്പിള്‍സാണെന്ന് ഇതിലൂടെ തന്നെ വ്യക്തമാവുന്നുണ്ട്. കഴിഞ്ഞ ജന്മത്തില് വലിയ പുണ്യം ചെയ്യണം നിങ്ങളെ പോലെ ഒരു ഭാര്യയും ഭര്‍ത്താവും ആകാന്‍, രണ്ടാളും പൊളിയാണ്. ഇങ്ങനെ തന്നെ മുന്നോട്ട് പോകണം, കുഞ്ഞിന്റെ കാര്യം ചോദിക്കുന്നവരോട് പോകാന്‍ പറയ്.. എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.
