ഞങ്ങൾക്കും പറ്റും; ബോട്ടില്‍ ക്യാപ് തൊഴിച്ച് തെറിപ്പിച്ച് മലയാളി നടിമാർ; വൈറലായി ശ്വേത മേനോന്റെയും വിനീത കോശിയുടെയും വൈറൽ
ഈയിടക്കായിരുന്നു ബോട്ടിൽക്യാപ്പ് ചലഞ്ച് സമൂഹ മാധ്യമത്തിൽ വൈറലായി മാറിയത്. ഹോളിവുഡിലെയും ബോളിവുഡിലെയും താരങ്ങൾക്ക് പിന്നാലെ മലയാളത്തിലെ യുവ നടന്മാര്ക്കിടയിലും ചലഞ്ച് വൈറലായിരുന്നു. എന്നാലിപ്പിൽ ചലഞ്ച് ഏറ്റെടുത്ത് മലയാളി നടിമാരായ ശ്വേത മേനോനും വിനീത കോശിയും രംഗത്തെത്തിയിരിക്കുകയാണ്.
ജിം വെയര്‍ ധരിച്ചുകൊണ്ടാണ് ശ്വേത മേനോന് ചലഞ്ചില്‍ പങ്കെടുത്തത്. തന്റെ സുഹൃത്തുക്കളെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് ശ്വേത മേനോന് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം , വിനീതയാകട്ടെ, തന്റെ സുഹൃത്തുക്കളായ മൂന്ന് പേരെയാണ് ചലഞ്ചിൽ വെല്ലുവിളിച്ചിരിക്കുന്നത്. എന്തായാലും ഇരുവരുടേയും ബോട്ടില്‍ ക്യാപ് ചലഞ്ചിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
മലയാളത്തിലെ യുവതാരങ്ങളായ ഉണ്ണി മുകുന്ദന്, നീരജ് മാധവ്, വിനയ് ഫോര്‍ട്ട് ഉള്‍പ്പടെ നിരവധി നടന്മാര് ചലഞ്ച് ഏറ്റെടുത്ത് കയ്യടി വാങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും ഇതില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു നടിമാര്‍. ശ്വേത മേനോനും വിനീത കോശിയും ചലഞ്ച് ഏറ്റെടുത്തതോടെ കൂടുതല്‍ നടിമാര്‍ വെല്ലുവിളി സ്വീകരിച്ച് വിഡിയോ പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
video – swetha menon – vineetha koshi-
