News
കത്രീന കൈഫിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആദ്യമായി അച്ഛനോടും അമ്മയോടും പറഞ്ഞു; കേട്ടപാടെ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു; വിക്കി കൗശല്‍ പറയുന്നു
കത്രീന കൈഫിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആദ്യമായി അച്ഛനോടും അമ്മയോടും പറഞ്ഞു; കേട്ടപാടെ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു; വിക്കി കൗശല്‍ പറയുന്നു
ബോളിവുഡില്‍ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു നടന്‍ വിക്കി കൗശാലിന്റെയും കത്രീന കൈഫിന്റെയും. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍വിക്കി കൗശല്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കത്രീന കൈഫിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആദ്യമായി പറഞ്ഞപ്പോള്‍ അച്ഛന്‍ ഷാം കൗശലിന്റെയും അമ്മ വീണ കൗശലിന്റെയും പ്രതികരണം എന്തായിരുന്നു എന്നാണ് വിക്കി പറയുന്നത്.
‘അവര്‍ വളരെ സന്തോഷത്തിലായിരുന്നു. അവര്‍ക്ക് അവളോട് അങ്ങേയറ്റം ഇഷ്ടമാണ്. അവള്‍ എന്ന വ്യക്തിയോട് അവര്‍ അത്യധികം സ്‌നേഹത്തിലാണ്. നിങ്ങളുടെ ഹൃദയത്തിലും, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളിലും നന്മയുണ്ടെങ്കില്‍ അത് എല്ലാത്തിലും പ്രതിഫലിക്കുമെന്ന് ഞാന്‍ കരുതുന്നു.’
കത്രീനയുമായി ആദ്യമായി പ്രണയത്തിലായത് ഓര്‍മയുണ്ടോ എന്ന ചോദ്യത്തിന്, അത് തനിക്ക് സ്വകാര്യമായ കാര്യമാണെന്നും വളരെ പ്രത്യേകവുമാണെന്ന് വിക്കി പറഞ്ഞു. ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിക്കി പറഞ്ഞിരുന്നു. ‘ഇത് മനോഹരമായിരുന്നു. ഇത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അദ്ധ്യായം പോലെയാണ്. നിങ്ങള്‍ ഒരു ബോണ്ട് ഉണ്ടാക്കുന്നു, നിങ്ങളെ മനസ്സിലാക്കുന്ന, നിങ്ങള്‍ നന്നായി മനസ്സിലാക്കുന്ന ഒരു കൂട്ടാളി ഉണ്ടായിരിക്കുന്നത് ഏറ്റവും മികച്ച അനുഭവമാണ്.
കാരണം. നിങ്ങളെ എല്ലായ്‌പ്പോഴും സ്‌നേഹിക്കുന്നതായി തോന്നുന്ന സമാധാനപരവും ആനന്ദപൂര്‍ണ്ണവുമായ ഒരു മാനസികാവസ്ഥയില്‍ നിങ്ങളെ എത്തിക്കുന്നു. കൂടാതെ നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നതായി തോന്നുമ്പോള്‍, വീട്ടില്‍ മാത്രമല്ല, വീടിന് പുറത്തും സ്‌നേഹം നല്‍കാന്‍ നിങ്ങള്‍ക്ക് തോന്നും. ഇത് നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പ് പുറത്തുകൊണ്ടുവരുന്നു’ എന്നും വിക്കി പറുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ വച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് വിക്കിയും കത്രീന കൈഫും വിവാഹിതരായത്. ഡിസംബര്‍ 7 മുതല്‍ 9 വരെ സിക്‌സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ച് മെഹന്ദി, ഹല്‍ദി, സംഗീത് എന്ന് തുടങ്ങി ഗംഭീരമായ വിവാഹ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.
