News
വിജയ്ക്കൊപ്പം 15 കോടിയുടെ ഭീമന് സിംഹവും!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ലിയോയുടെ പുതിയ വിശേഷം
വിജയ്ക്കൊപ്പം 15 കോടിയുടെ ഭീമന് സിംഹവും!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ലിയോയുടെ പുതിയ വിശേഷം
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ്-വിജയ് ചിത്രമാണ് ‘ലിയോ’. ചിത്രവുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്ലുകളും പുതുതായി എത്തുന്ന താരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകളും ഷൂട്ടിംഗ് വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോഴിതാ ലിയോയില്‍ ഒരു ഭീമന് സിംഹം കൂടി ഭാഗമാകുമെന്നുള്ള റിപ്പോര്ട്ടെത്തുകയാണ്. സിംഹത്തിന്റെ സിജി ക്രിയേഷനായി ഏകദേശം 15 കോടിയാണ് നിര്‍മ്മാതാക്കള്‍ ചെലവഴിക്കുന്നത് എന്നാണ് വിവരം.
സിംഹവുമായി ആക്ഷന്‍ രംഗങ്ങളുണ്ടെന്നും മറ്റ് മൃഗങ്ങള്‍ കൂടിയുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ എത്തിയിട്ടില്ലെങ്കിലും ആരാധകര്‍ വാര്ത്തയേറ്റെടുത്തിരിക്കുകയാണ്. സിംഹത്തിനെയും വിജയ്യേയും ചേര്‍ത്തുവെച്ചുള്ള ചിത്രങ്ങളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.
മാത്രമല്ല ലിയോ എന്ന പേര് ലയണുമായി ബന്ധപ്പെട്ടുള്ളതാണെന്നും വ്യാഖ്യാനങ്ങളുണ്ട്. മെയ് ആദ്യവാരം ചെന്നൈയിലെ സ്റ്റുഡിയോയില്‍ ലിയോ ഷൂട്ടിംഗ് പുനരാരംഭിക്കും. വിജയും തൃഷയും ഉള്‍പ്പെടുന്ന രംഗങ്ങളും ഗാനവും വിജയ്, സഞ്ജയ് ദത്ത് എന്നിവരുമായുള്ള ഒരു പ്രധാന ഫൈറ്റ് സീക്വന്‍സും ചിത്രീകരിക്കുന്ന ഒരു മാസത്തെ ഷെഡ്യൂളാണ് ലോകേഷ് കനകരാജ് ആസൂത്രണം ചെയ്തിട്ടുള്ളത്.
