Tamil
വേട്ടയ്യന്റെ ചിത്രീകരണം പൂര്‍ത്തിയായി
വേട്ടയ്യന്റെ ചിത്രീകരണം പൂര്‍ത്തിയായി
രാജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ഒക്ടോബറിലാണ് തിയേറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേട്ടയ്യന്റെ പുതിയ അപ്‌ഡേറ്റാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവക്കുന്നത്.
ചിത്രത്തില്‍ രജനികാന്ത് അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് പുറത്തുവരുന്ന വിവരം. പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സാണ് അപ്‌ഡേറ്റ് പങ്കുവെച്ചത്. കാഴ്ചശക്തിയില്ലാത്ത വ്യക്തിയായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും വേട്ടയ്യനില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബതി, ദുഷാര വിജയന്‍ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. ഹൈദരാബാദിലും ആന്ധ്രാപ്രദേശിലെ കടപ്പയിലുമാണ് വേട്ടയ്യന്റെ അവസാനഘട്ട ചിത്രീകരണം നടന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിലെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ ചിത്രത്തിലെത്തുന്നുവെന്ന വിവരം അടുത്തിടെ അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരുന്നു.
