Connect with us

ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു

Malayalam

ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു

ചലച്ചിത്ര പ്രവര്‍ത്തകന്‍ ചെലവൂര്‍ വേണു അന്തരിച്ചു

മാധ്യമപ്രവര്‍ത്തകനും കലാസാംസ്‌കാരിക സംഘാടകനുമായിരുന്ന ചെലവൂര്‍ വേണു (81) അന്തരിച്ചു. ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്.

ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയന്‍ വൈസ് പ്രസിഡന്റ്, ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, തിയറ്റര്‍ ക്ലാസിഫിക്കേഷന്‍ നിര്‍ണയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇടതു സഹയാത്രികനായിരുന്നു.

ചലച്ചിത്ര നിരൂപകനായാണ് സിനിമ രംഗത്തേക്കു കടന്നുവരുന്നത്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതി. അന്ന് അത് ചന്ദ്രിക വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. 1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. കൂടാതെ സൈക്കോ മനശ്ശാസ്ത്ര മാസികയുടെ പത്രാധിപര്‍ ആയിരുന്നു.

മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. അനശ്വര സംവിധായകനായ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്യ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് മാഗസിനായ സ്‌റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, ദൃശ്യതാളം, സേര്‍ച്ച് ലൈറ്റ്, സിറ്റി മാഗസിന്‍, വര്‍ത്തമാനം സായാഹ്നപത്രം എന്നിവയുടെ എഡിറ്റര്‍, ടെലിവിഷന്‍ പരമ്പരകളുടെ പ്രൊഡ്യൂസര്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ജോണ്‍ ഏബ്രഹാമിന്റെ ഉള്‍പ്പെടെയുള്ള സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. കോഴിക്കോട് ആകാശവാണിയിലും ജോലി ചെയ്തു. എസ്.കെ.പൊറ്റെക്കാട്ടിന്റെ അമ്മാവന്റെ മകനാണ്. ഭാര്യ: സുകന്യ.

More in Malayalam

Trending

Recent

To Top