News
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം കേട്ടോ ഒരു ചേട്ടനെ പോലെ ഞാന്‍ ഇവിടെ കാണും എന്ന് പറയുന്ന ജെനുവിന്‍ ആയിട്ടുള്ള വ്യക്തിയാണ് ദിലീപേട്ടന്‍; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് വീണ നായര്‍
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം കേട്ടോ ഒരു ചേട്ടനെ പോലെ ഞാന്‍ ഇവിടെ കാണും എന്ന് പറയുന്ന ജെനുവിന്‍ ആയിട്ടുള്ള വ്യക്തിയാണ് ദിലീപേട്ടന്‍; നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് വീണ നായര്‍
മലയാളികളെയും സിനിമാ മേഖലയിലുള്ളവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ഇതിന് പിന്നാലെ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്നതോടെ ദിലീപിനെ പിന്തുണച്ചു കൊണ്ടും പ്രതീകൂലിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. സിനിമാ മേഖലയിലുള്ള പലരും ഇതിനോടകം തന്നെ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു.
ഇപ്പോഴിതാ ദിലീപ് അത് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരവും നടിയുമാണ് വീണ നായര്‍. ഇപ്പോഴും എന്ത് ആവശ്യത്തിനും വിളിക്കാന്‍ കഴിയുന്ന വളരെ ജെനുവിന്‍ ആയ വ്യക്തിയാണ് ദിലീപ് എന്ന് നടി പറയുന്നു. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് വീണയുടെ പ്രതികരണം.
‘ദിലീപേട്ടന്റെ കൂടെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള, ഇപ്പോഴും നമ്മുക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍, എന്തെങ്കിലും അപകടം നമ്മുക്ക് വന്നുവെന്ന് അറിയുമ്പോള്‍ വിളിച്ചിട്ട് എടി നീ ഒകെയല്ലേ എന്ന് ചോദിക്കുന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളും വിഷയങ്ങളും കേള്‍ക്കുന്നുണ്ട്. പക്ഷേ അതൊക്കെ സത്യമാണോ അല്ലയോ എന്ന് ഇന്ന് വരെ അറിയില്ല.
എനിക്ക് വ്യക്തിപരമായി അറിയുന്നിടത്തോളം അദ്ദേഹം എന്തുമാത്രം നല്ലതാണെന്ന് എനിക്ക് അറിയാം. കാരണം ഞാന്‍ ഇപ്പോ താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് വന്ന ശേഷമാണ് എന്റെ മുട്ടില്‍ സര്‍ജറി നടന്നത്. ലിഗ്മെന്റ് മാറ്റി വെച്ചിരുന്നു. ആ സമയത്തൊക്കെ ഞാന്‍ തനിച്ചായിരുന്നു. ഇന്‍ഡസ്ട്രിയില്‍ ഉള്ള വളരെ കുറച്ച് പേര്‍ മാത്രമാണ് എന്നെ വിളിച്ച് അന്വേഷിച്ചത്.
ദിലീപ് ഏട്ടന്‍ എങ്ങനെയോ അറിഞ്ഞിട്ട് എന്നെ വിളിച്ചു. നിനക്ക് സര്‍ജറിയാണെന്ന് അറിഞ്ഞല്ലോ, നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണം കേട്ടോ എന്ന് പറഞ്ഞ് വിളിച്ചു. പിന്നീട് എല്ലാ ആഴ്ചയിലും വിളിക്കുമായിരുന്നു. സര്‍ജറി കഴിഞ്ഞ് നാലാം ദിവസം വിളിച്ചു, പിന്നെ വീണ്ടും വിളിച്ചു. ഇപ്പോള്‍ കൂടെ രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോള്‍ വിളിച്ചിട്ട് മോളേ നീ ഒകെയല്ലേ കൊഴപ്പമൊന്നും ഇല്ലല്ലോയെന്ന് ചോദിക്കും.
ഞാനും മോനും ചേച്ചിയുമാണ് ഫ്‌ലാറ്റിലുള്ളത്. വിവരങ്ങള്‍ അന്വേഷിച്ച് വിളിക്കും അദ്ദേഹം. എന്തെങ്കിലും എമര്‍ജെന്‍സി ഉണ്ടെങ്കില്‍ വിളിക്കണം കേട്ടോയെന്ന് പറയും, ഒരു ചേട്ടനെ പോലെ ഞാന്‍ ഇവിടെ കാണും എന്ന് പറയും. അദ്ദേഹത്തിന് അതിന്റെ ആവശ്യമൊന്നുമില്ല. ഞാന്‍ അദ്ദേഹവുമായി സിനിമ ചെയ്ത ഒരു ആര്‍ട്ടിസ്റ്റ് അല്ല. വര്‍ക്ക് ചെയ്തിട്ടുണ്ടെന്നല്ലാതെ അങ്ങനെ എന്നെ വ്യക്തിപരമായി പുള്ളിക്ക് എന്നെ അറിയത്തും ഇല്ല.
പക്ഷേ വയ്യ എന്ന ഒരു അവസ്ഥ വന്നപ്പോഴാണ് പുള്ളി എനിക്ക് വീണ്ടും മെസേജ് അയച്ചത്. അതിനിടയില്‍ എന്നെ വിളിച്ചിട്ടേ ഇല്ല.സര്‍ജറി ആണെന്ന് അറിഞ്ഞിട്ടാണ് കുറെ നാള്‍ കഴിഞ്ഞ് വീണ്ടും വിളിക്കുന്നത്. അപ്പോള്‍ എനിക്ക് തോന്നി അതിലൊരു ജെനുവിനിറ്റി ഉണ്ടെന്ന്. പിന്നെ മറ്റേ ഇഷ്യൂസ് എല്ലാം നമ്മുക്ക് ഒരു സൈഡിലൂടെ അറിയാം. നമ്മുടെ സഹപ്രവര്‍ത്തകയ്ക്ക് പറ്റിയ ബുദ്ധിമുട്ടില്‍ ഒരുപാട് വിഷമമുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നല്ലെങ്കില്‍ നാളെ സത്യം പുറത്ത് വരണം. ഒരു സ്ത്രീ എന്ന നിലയില്‍ ഞാനും അത് വ്യക്തിപരമായി ആഗ്രഹിക്കുന്ന കാര്യമാണ്. പക്ഷേ വ്യക്തിപരമായി അറിയുന്ന ആളാണ് ദിലീപേട്ടന്‍ എന്ന നിലയില്‍ അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല’, എന്നും വീണ നായര്‍ പറഞ്ഞു.
കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വന്നത്. തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലെ സ്റ്റുഡിയോയിലേയ്ക്ക് പുറപ്പെട്ട താരത്തെ ആലുവയില്‍ വെച്ച് അക്രമി സംഘം മറ്റൊരു കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല.
പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്.
അതേസമയം, തുടരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിന്റെ സ്ഥിതിഗതികള്‍ എന്താകുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.
