News
ഐശ്വര്യ ലക്ഷ്മിയും നടന്‍ അര്‍ജുന്‍ ദാസും തമ്മില്‍ പ്രണയത്തില്‍…?; മറുപടിയുമായി ഐശ്വര്യ ലക്ഷ്മി തന്നെ രംഗത്ത്
ഐശ്വര്യ ലക്ഷ്മിയും നടന്‍ അര്‍ജുന്‍ ദാസും തമ്മില്‍ പ്രണയത്തില്‍…?; മറുപടിയുമായി ഐശ്വര്യ ലക്ഷ്മി തന്നെ രംഗത്ത്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുെ എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇതുപോലെ കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്ന ചിത്രം ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രം ഐശ്വര്യ ലക്ഷ്മി പോസ്റ്റ് ചെയ്തത്. കുറിപ്പിന്റെ സ്ഥാനത്ത് ഒരു ഹാര്‍ട്ട് ഇമോജിയാണ് പോസ്റ്റിലുള്ളത്. നടിയുടെ സുഹൃത്തുക്കളടക്കം ചിത്രത്തിന് ആശംസകളര്‍പ്പിച്ച് എത്തിയതോടെയാണ് ഊഹാപോഹങ്ങള്‍ ആരംഭിച്ചത്.
രണ്ടുപേരും ഡേറ്റിങ്ങിലാണെന്നും ഉടന്‍ വിവാഹിതരാവും എന്നുവരെ വാര്‍ത്തകള്‍ പരന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചര്‍ച്ചകള്‍ ചൂടേറിയതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഒരുമിച്ച് കാണാനിടയായപ്പോള്‍ ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതാണെന്നാണ് താരം കുറിച്ചത്.
തങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അര്‍ജുന്‍ നിങ്ങളുടേത് മാത്രമാണെന്ന് കഴിഞ്ഞ ദിവസം മുതല്‍ തനിക്ക് സന്ദേശങ്ങളയച്ചുകൊണ്ടിരിക്കുന്ന എല്ലാ അര്‍ജുന്‍ ആരാധകരോടുമായി ഈ വിവരം പറയുന്നുവെന്നും ഐശ്വര്യ പങ്കുവെച്ച തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ പറയുന്നു. ഇതോടെ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.
കൈതി എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ദാസ്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രമിലാണ് അര്‍ജുന്‍ ദാസ് ഒടുവിലെത്തിയത്. വസന്ത ബാലന്റെ സംവിധാനത്തിലൊരുങ്ങുന്ന അനീതിയാണ് അര്‍ജുന്‍ ദാസ് നായകനായി വരാനിരിക്കുന്ന ചിത്രം. അതേസമയം, ഗാട്ടാ ഗുസ്തിയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.
