Malayalam
തട്ടീം മുട്ടീയിൽ നിന്ന് വീണ പിൻവാങ്ങിയോ? താരത്തിന്റെ പ്രതികരണം !
തട്ടീം മുട്ടീയിൽ നിന്ന് വീണ പിൻവാങ്ങിയോ? താരത്തിന്റെ പ്രതികരണം !
ടെലിവിഷനിലെ മികച്ച ഹാസ്യപരമ്ബരകളിലൊന്നാണ് തട്ടീം മുട്ടീം. പരമ്പരയിൽ കമലാസനന്റെ സഹോദരിയായാണ് വീണ നായരെത്തിയത്. ബിഗ് ബോസിലേക്കെത്തുന്നത് മുന്‍പായാണ് പരമ്ബരയില്‍ നിന്നും താരം പിന്‍വാങ്ങിയത്. ഷോ അവസാനിച്ച് പുറത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ലോക് ഡൗണായതോടെ തട്ടീം മുട്ടീം ഷൂട്ടും നിര്‍ത്തിവെച്ചിരുന്നു.
ഇടയ്ക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംപ്രേഷണം ചെയ്ത ലോക് ഡൗണ്‍ എപ്പിസോഡിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.ഇനിയങ്ങോട്ടുള്ള എപ്പിസോഡില്‍ താരത്തെ കാണാനാവുമോയെന്ന പ്രേക്ഷകര്‍ ചോദിച്ചുവെങ്കിലും വീണ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. നിലവില്‍ പ്രൊജക്ടുകള്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നായിരുന്നു താരം പറഞ്ഞത്. കണ്ണേട്ടന്റെ പാട്ടിനൊപ്പം നൃത്തം ചെയ്തും അടുത്തിടെ വീണ എത്തിയിരുന്നു. അഭിനയം മാത്രമല്ല പാട്ടും ഡാന്‍സുമൊക്കെ വഴങ്ങുമെന്നും വീണ തെളിയിച്ചിരുന്നു.
veena nair
