Connect with us

ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു, വിവാഹബന്ധം വഷളാവാന്‍ കാരണം ബിഗ് ബോസോ?; തുറന്ന് പറഞ്ഞ് വീണ നായര്‍

Actress

ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു, വിവാഹബന്ധം വഷളാവാന്‍ കാരണം ബിഗ് ബോസോ?; തുറന്ന് പറഞ്ഞ് വീണ നായര്‍

ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു, വിവാഹബന്ധം വഷളാവാന്‍ കാരണം ബിഗ് ബോസോ?; തുറന്ന് പറഞ്ഞ് വീണ നായര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായി എത്തിയും വീണ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലാണ് വീണ കൂടുതല്‍ തിളങ്ങിയത്.

ജനപ്രിയ പരമ്പരകളിലൂടെയും ബിഗ് ബോസ് അടക്കമുള്ള ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം ഗായികയായുമെല്ലാം വീണ കയ്യടി നേടിയിട്ടുണ്ട്. ബിഗ് ബോസ് മത്സരത്തിന് ശേഷമാണ് വീണയുടെ വ്യക്തി ജീവിതം പ്രേക്ഷരുടെ മുന്നിലേക്കെത്തിയത്. താന്‍ ഭര്‍ത്താവ് അമാനുമായി വേര്‍പിരിഞ്ഞുവെന്ന് കഴിഞ്ഞ വര്‍ഷമായിരുന്നു നടി വീണ നായര്‍ തുറന്ന് പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പേ വിവാഹമോചിതരായെന്നായിരുന്നു വീണ വ്യക്തമാക്കിയത്.

എന്നാല്‍ എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ നടിയുടെ ജീവിതത്തില്‍ തിരിച്ചടിയായത് ബിഗ് ബോസ് ഷോ ആണ് എന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍. ബിഗ് ബോസ് സീസണ്‍ 2 ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയായിരുന്നു വീണ. വീണയുടെ ഗെയിമിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇത് താരത്തിന്റെ വ്യക്തി ജീവിതത്തെ ബാധിച്ചുവെന്നാണ് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ മറുപടി നല്‍കുകയാണ് വീണ നായര്‍.

‘ഞങ്ങള്‍ തമ്മിലുള്ള വഴക്കിടലൊക്കെ കഴിഞ്ഞു. ഒരു സ്‌റ്റേജ് കഴിഞ്ഞാല്‍ പിന്നെ എല്ലാം ശാന്തമാകും. ഇപ്പോള്‍ ആരോഗ്യകരമായൊരു ബന്ധമാണ്. ബിഗ് ബോസ് ആയിരുന്നോ തിരിച്ചടിക്ക് കാരണം എന്ന് പറയാന്‍ സാധിക്കില്ല. രണ്ട് പേരുടേയും ഭാഗത്ത് നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ് വലിയ പ്രശ്‌നത്തിലേക്ക് പോകുന്നത്. ചിലപ്പോള്‍ പലരും ഇടപെട്ട് പരിഹരിച്ച് പോകും. ചിലത് പരിഹരിക്കപ്പെടാറില്ല, എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ ആളിക്കത്തും. പിന്നെ ഒരു സ്‌റ്റേജ് എത്തുമ്പോഴേക്കും ഇതൊന്നും വേണ്ടിയിരുന്നില്ലെന്ന് തോന്നും.

അപ്പോഴേക്കും സമയം കഴിഞ്ഞ് പോകും, രണ്ടുപേരുടെ ഭാഗത്ത് നിന്നും. ഞാന്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്,വേര്‍പാടായാലും വേര്‍പിരിയാലും പ്രശ്‌നമില്ല, പക്ഷേ അതിനെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ പറ്റണം. സ്റ്റക്കായി നില്‍ക്കുമ്പോഴാണ് പ്രശ്‌നം. ഇതൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷേ പുറത്തേക്ക് വരാന്‍ സമയമെടുക്കും. വന്നാല്‍ ഒകെയാണ്. ഓര്‍മകള്‍ പോകാത്തത് കൊണ്ട് ഇടയ്ക്കിടക്ക് ഹിറ്റ് ചെയ്ത് കൊണ്ടിരിക്കും.

ബന്ധം വഷളാവാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല. അല്ലാതെ തന്നെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബിഗ് ബോസ് എന്നത് 64 ദിവസം ഞങ്ങള്‍ മാറി നിന്നു എന്നത് മാത്രമാണ്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ക്കിടയിലാകട്ടെ. അത് പൊതുസമൂഹത്തിന് മുന്‍പില്‍ പറയേണ്ട കാര്യമില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. മകന്‍ വളര്‍ന്നു വരികയല്ലേ, മകന്റെ കാര്യം മാത്രമേ ഞങ്ങള്‍ ശ്രദ്ധിക്കാറുള്ളൂ. അവന് നല്ലൊരു മാതാപിതാക്കളാണ് ഞങ്ങള്‍ എന്ന് വിശ്വാസമുണ്ട്. കണ്ണന്‍ എപ്പോഴും വിളിക്കാറുണ്ട് മകനെ.

വ്യക്തി ജീവിതം പരാജയമാണെന്ന് തോന്നുന്നില്ല. ഭര്‍ത്താവ് ഇല്ലെന്നേ ഉള്ളൂ. എനിക്ക് കുടുംബം ഉണ്ട്, സുഹൃത്തുക്കളുണ്ട്, എല്ലാവരും ഉണ്ട്. ഡിവോഴ്‌സ് ആയെന്നത് സങ്കടം തന്നെയാണ്. പക്ഷേ മകന്റെ കാര്യങ്ങള്‍ നന്നായി നോക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. ജീവിതത്തില്‍ ഞാന്‍ സക്‌സസ്ഫുള്‍ ആണ്. ഇന്‍ഡസ്ട്രിയിലും കുഴപ്പമില്ല,കയറി ഇറങ്ങി പോകുകയാണ്’, എന്നും നടി വ്യക്തമാക്കി.

‘ഞാന്‍ നാളെ ഒരു പ്രണയത്തിലായാലോ വിവാഹം കഴിച്ചാലോ കൂടി മറക്കാന്‍ പറ്റാത്ത വ്യക്തിയാണ് അദ്ദേഹം. എന്റെ കുഞ്ഞിന്റെ അച്ഛനാണ്. ആ സ്ഥാനം ഞാന്‍ എന്ത് ചെയ്താലും മാറ്റാന്‍ പറ്റില്ല. മകന്റെ കാര്യങ്ങള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നത്. അമന്‍ മോനെ കാണാറുണ്ട് കൊണ്ടുപോകാറുണ്ട്. അവന്‍ അവന്റെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്ത് പോയി എഞ്ചോയ് ചെയ്യാറുണ്ട് എന്നും മുമ്പൊരിക്കല്‍ വീണ പറഞ്ഞിരുന്നു.

More in Actress

Trending