പിറന്നാൾ ദിനത്തിൽ അംബുച്ചന് ആ വാക്ക് നൽകി വീണ ; കുറിപ്പ് വൈറൽ
മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് വീണ നായർ. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറി വീണ. തന്റെ മകനെ കുറിച്ച് സംസാരിക്കുമ്പോള്‍ നടി വീണ നായര്‍ എത്രമാത്രം വികാരഭരിതയാണ് എന്നത് ബിഗ്ഗ് ബോസ് ഷോയില്‍ വച്ച് പ്രേക്ഷകര്‍ കണ്ടതാണ്. വീണ നായരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും മകന് നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിഷമ ഘട്ടങ്ങളിലും കുഞ്ഞ് എത്രത്തോളം പ്രചോദനമാണ് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് വീണ. അംമ്പൂച്ചന്‍ എന്ന് വീണ വിളിയ്ക്കുന്ന അമ്പാടിയുടെ ആറാം പിറന്നാളാണ് ഇന്ന്.
മകനൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ക്കൊപ്പമാണ് വീണ ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. ‘ഇന്ന് എന്റെ രാജകുമാരന്റെ പിറന്നാള്‍ ആണ്. ഈശ്വരന് നന്ദി. 2016 നവംബര്‍ 11 ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ്. ഏതൊരമ്മയെ പോലെയും ഏറ്റവും സന്തോഷം തോന്നിയ ദിവസം.
നീ ജനിച്ചതു മുതല്‍ ഈ ദിവസം വരെ ജീവിതത്തിലെ ഓരോ വിഷമങ്ങളും പ്രശ്നങ്ങളും വന്നപ്പോള്‍, അതിനെയെല്ലാം തരണം ചെയ്തു മുന്നോട്ടു പോവാന്‍ എനിക്ക് പ്രചോദനവും സഹായവുമായതു നീ തന്നെ ആണ് അംബുച്ച. നീ ഇല്ലെങ്കില്‍ ഞാന്‍ ഇല്ല. നീയാണ് എല്ലാം. നിന്റെ സന്തോഷമാണ് എന്റെ സന്തോഷം, നിന്റെ ഇഷ്ട്മാണ് എന്റെ ഇഷ്ട്ടം.
അംബുച്ചന് എന്നെ അറിയുന്നപോലെ ആര്‍ക്കും എന്നെ അറിയില്ല. ഈ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ ഒരു വാക്ക് നല്കുന്നു, നിനക്ക് നല്ല ഒരു അമ്മയായി നിന്റെ നല്ല ഒരു സുഹൃത്തായി ഞാന്‍ എന്നും കൂടെ ഉണ്ടാവും അവസാന ശ്വാസം വരെ . ജന്മദിന ആശംസകള്‍ അമ്പാടി- എന്നാണ് വീണയുടെ പോസ്റ്റ്.
