Malayalam
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വീണ നായരെ തേടിയെത്തിയ ആ സമ്മാനം
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ വീണ നായരെ തേടിയെത്തിയ ആ സമ്മാനം
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വീണാ നായര്‍.
സിനിമ സീരിയൽ രംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് വീണ നായർ. വീണയുടേതായി പുറത്ത് വരുന്ന പോസ്റ്റ് കൾക്കെല്ലാം സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്
അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ കുടുംബത്തിനൊപ്പമുളള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീണാ നായരുടെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. കണ്ണനും അമ്ബുച്ചനും ഞാനും ഒരുമിച്ചുളള ഞങ്ങളെ ഇഷ്ടപ്പെട്ട ഫോട്ടോകളും ചേര്‍ത്ത സമ്മാനമെന്നാണ് പുതിയ വീഡിയോയെ വീണാ നായര്‍ വിശേഷിപ്പിച്ചത്.
വീണാ നായരുടെ വാക്കുകളിലേക്ക്; എല്ലാ ദിവസവും ഫോണ്‍ നോക്കുന്ന രാവിലത്തെ ടൈം ഇതാണ്. കണ്ണന് ഓഫീസില്‍ പോയി കഴിഞ്ഞു കുറെയൊക്കെ അടുക്കള പരിപാടികള്‍ ഒതുക്കി കഴിഞ്ഞു ഞാന്‍ ഫ്രീ ആവുമ്ബം ഇ സമയം ആവും. ഇന്ന് ഫോണ്‍ തുറന്നു വാട്സആപ്പ് നോക്കിയിപ്പം ആദ്യം കണ്ടത് ഇ വീഡിയോ ആണ്. ഒത്തിരി ഇഷ്ട്ടപെട്ടു. ഞാനും കണ്ണനും, അമ്ബുച്ഛനും ഒരുമിച്ചുള്ള ഞങ്ങടെ ഇഷ്ട്ടപെട്ട ഫോട്ടോകളും. നന്ദി സജാദ്, ഇ മനോഹരമായ സ്നേഹ സമ്മാനത്തിന്. പുതിയ വീഡിയോയ്ക്കൊപ്പം വീണാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
