Connect with us

താന്‍ ഇപ്പോഴും ജീവനോടെ ഉണ്ട്; രംഗത്തെത്തി ‘മകന്‍ തലയ്ക്കടിച്ചു കൊന്ന’ വീണ കപൂര്‍

News

താന്‍ ഇപ്പോഴും ജീവനോടെ ഉണ്ട്; രംഗത്തെത്തി ‘മകന്‍ തലയ്ക്കടിച്ചു കൊന്ന’ വീണ കപൂര്‍

താന്‍ ഇപ്പോഴും ജീവനോടെ ഉണ്ട്; രംഗത്തെത്തി ‘മകന്‍ തലയ്ക്കടിച്ചു കൊന്ന’ വീണ കപൂര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സ്വത്ത് തര്‍ക്കത്തിനിടെ പ്രശസ്ത നടി വീണ കപൂറിനെ മകന്‍ തലക്കടിച്ച് കൊലപ്പെടുത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ തന്നെ ആരും കൊന്നിട്ടില്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് നടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മകന്‍ സച്ചിന്‍ കപൂറിനൊപ്പമാണ് വീണ പരാതി നല്‍കാന്‍ എത്തിയത്. വീണ കപൂര്‍ എന്നു പേരുള്ള ഒരാള്‍ കൊല്ലപ്പെട്ടു എന്നത് ശരിയാണ്. പക്ഷേ ആ വീണ കപൂര്‍ ഞാനല്ല. ഞാന്‍ ഗുഡ്ഗാവിലാണ്, ജൂഹുവില്‍ അല്ല താമസം. മകനൊപ്പമാണ് താമസിക്കുന്നത്. അതു കൊണ്ടായിരിക്കും കൊല്ലപ്പെട്ട വീണ കപൂര്‍ ഞാനാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചത്.

ഞാന്‍ ജീവനോടെയുണ്ട് കൊല്ലപ്പെട്ടിട്ടില്ല എന്ന് എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു. ആ വാര്‍ത്ത വന്നതിന് പിന്നാലെ തന്റെ ഫോണിലേയ്ക്ക് പകലും രാത്രിയും കോളുകളായിരുന്നു. ഷൂട്ടിംഗിനിടെ പോലും കോളുകള്‍ വന്നുകൊണ്ടിരുന്നു. മാനസികമായി വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്.

എന്റെ ജോലിയില്‍ എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കാതിരിക്കുക എന്നാണ് വീണ പറയുന്നത്. അതേസമയം, ഈ വാര്‍ത്ത വലിയ ആഘാതമാണ് തന്നില്‍ സൃഷ്ടിച്ചത് എന്നാണ് മകന്‍ സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സച്ചിന്‍ പറഞ്ഞു.

More in News

Trending

Recent

To Top