Connect with us

‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും’, ‘ആവേശം’ ഏറ്റെടുത്ത് വരുണ്‍ ധവാനും, വൈറലായി പോസ്റ്റ്

Malayalam

‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും’, ‘ആവേശം’ ഏറ്റെടുത്ത് വരുണ്‍ ധവാനും, വൈറലായി പോസ്റ്റ്

‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും’, ‘ആവേശം’ ഏറ്റെടുത്ത് വരുണ്‍ ധവാനും, വൈറലായി പോസ്റ്റ്

തിയേറ്ററില്‍ ആവേശം തീര്‍ത്ത ഫഹദ് ഫാസില്‍ ചിത്രം ‘ആവേശം’ ഒടിടിയിലും സൂപ്പര്‍ ഹിറ്റ് ആയി സ്ട്രീമിംഗ് തുടരുകയാണ്. ഫഹദിന്റെ ആവേശം ബോളിവുഡിലും ചര്‍ച്ചയാവുകയാണ്. ആവേശത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടുള്ള വരുണ്‍ ധവാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയാണ് വരുണ്‍ ചിത്രത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

‘രംഗ ബ്രോ വാക്ക് പറഞ്ഞാല്‍ അത് പാലിക്കും. എല്ലാ സിനിമാപ്രേമികള്‍ക്കും ഇഷ്ടപ്പെടും. തുടക്കം മുതല്‍ ഒടുക്കം വരെ ഗംഭീര സിനിമ, എല്ലാവരും ഇത് കാണൂ’ എന്നാണ് വരുണ്‍ ധവാന്‍ സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ‘ആവേശം’ ഒ.ടി.ടിയില്‍ എത്തിയത്.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

155 കോടി രൂപയാണ് ചിത്രം ആഗോളതലത്തില്‍ നേടിയ കളക്ഷന്‍. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം ഏപ്രില്‍ 11ന് ആയിരുന്നു റിലീസ് ചെയ്തത്. ഫഹദിന്റെ ആദ്യ നൂറ് കോടി ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ്, നസ്രിയ നസിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

More in Malayalam

Trending

Recent

To Top