Bollywood
നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും പെണ്‍ കുഞ്ഞ്!; സന്തോഷം പങ്കുവെച്ച് നടന്‍
നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും പെണ്‍ കുഞ്ഞ്!; സന്തോഷം പങ്കുവെച്ച് നടന്‍
ബോളിവുഡ് നടന്‍ വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. പെണ്‍ കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. ‘ഞങ്ങളുടെ ബേബി ഗേള്‍ ഇങ്ങെത്തി, കുഞ്ഞിനും അമ്മയ്ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’യെന്നാണ് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
കരീന കപൂര്‍, കരണ്‍ ജോഹര്‍, പ്രിയങ്ക ചോപ്ര തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖരാണ് വരുണിനും നടാഷയ്ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അമ്മയ്ക്കും കുഞ്ഞിനും ആശംസകളെന്ന് ആരാധകരും കുറിച്ചു. ഫെബ്രുവരിയിലാണ് തങ്ങള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങുകയാണെന്ന സന്തോഷം വരുണും നടാഷയും ആരാധകരെ അറിയിച്ചത്.
2021 ജനുവരിയിലാണ് വരുണും നടാഷയും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അതേസമയം നിരവധി സിനിമകളാണ് വരുണിന്റേതായി ലൈന്‍ അപ്പിലുള്ളത്.
എ കാളീശ്വരന്‍ സംവിധാനം ചെയ്യുന്ന ബേബി ജോണ്‍ ആണ് വരുണിന്റേതായി ഇനി പുറത്തുവരാനുള്ള ചിത്രം.ആക്ഷന്‍ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. സണ്ണി സംസ്‌കാരി കി തുളസി കുമാരി എന്ന ചിത്രവും വരുണിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജാന്‍വി കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
