News
വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ദളപതിയുടെ തേരോട്ടം ഇനി ഒടിടിയില്‍
വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; ദളപതിയുടെ തേരോട്ടം ഇനി ഒടിടിയില്‍
തിയേറ്ററുകള്‍ ആഘോഷമാക്കിയ ദളപതി വിജയ് ചിത്രം വാരിസിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ െ്രെപമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. ഫെബ്രുവരി 22ന് ചിത്രം െ്രെപമില്‍ എത്തും. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാവും എത്തുക. ആമസോണ്‍ െ്രെപം വിഡിയോ തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം പൊങ്കല്‍ റിലീസായാണ് എത്തിയത്. അജിത്തിന്റെ തുനിവിനൊപ്പം ഏറ്റമുട്ടിയ ചിത്രം വിജയിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാവുകയായിരുന്നു.
ഇതിനോടകം 300 കോടിയില്‍ അധികമാണ് ആഗോള ബോക്സ് ഓഫിസില്‍ നിന്ന് വാരിയത്. ഫെബ്രുവരി 6 ന് നിര്‍മ്മാതാക്കള്‍ തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
ഒരു മാസ് ഫാമിലി എന്റര്ടെയ്നര് ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്!യുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രന് എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
