Connect with us

ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കുടുംബാംഗങ്ങള്‍

Hollywood

ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കുടുംബാംഗങ്ങള്‍

ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ, ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെന്ന് കുടുംബാംഗങ്ങള്‍

ഡൈ ഹാര്‍ഡ് എന്ന സിനിമയിലൂടെ ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ഹോളിവുഡ് നടന്‍ ബ്രൂസ് വില്ലിസിന് ഡിമെന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന ഫ്രണ്ടോ ടെംപോറല്‍ ഡിമെന്‍ഷ്യയാണ് സ്ഥിരീകരിച്ചതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. സംസാരശേഷി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം വില്ലിസ് അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞിരുന്നു.

രോഗനിര്‍ണയം നടത്താനായതില്‍ ആശ്വാസം. സാധാരണ അറുപത് വയസ്സിന് താഴെയുള്ളവരില്‍ കാണുന്ന രോഗമാണ് വില്ലിസിനെ ബാധിച്ചിരിക്കുന്നത്.

ഇതുവരെ ചികിത്സകളൊന്നും കണ്ടെത്തിയില്ലാത്ത അസുഖമാണ്. ഭാവിയില്‍ മാറ്റം വന്നേക്കും. എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി വില്ലിസിന്റെ കുടുംബാംഗങ്ങള്‍ കുറിച്ചു.

1980 ല്‍ പുറത്തിറങ്ങിയ ദ ഫസ്റ്റ് ഡെഡ്‌ലി സിന്‍ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്ലൈന്‍ഡ് ഡേറ്റ്, ഡൈ ഹാര്‍ഡ്, ഡൈഹാര്‍ഡ് 2, ദ സിക്‌സ്ത് സെന്‍സ്, പള്‍പ് ഫിക്ഷന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച വില്ലിസിന് മൂണ്‍ലൈറ്റ് എന്ന ടെലിവിഷന്‍ സീരീസിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. മൂന്ന് എമ്മി പുരസ്‌കാരങ്ങളും നേടി.

More in Hollywood

Trending

Recent

To Top