Connect with us

‘വരിശി’ന്റെ കേരള റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്; ആകാംക്ഷയോടെ ആരാധകര്‍

News

‘വരിശി’ന്റെ കേരള റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്; ആകാംക്ഷയോടെ ആരാധകര്‍

‘വരിശി’ന്റെ കേരള റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്; ആകാംക്ഷയോടെ ആരാധകര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘വരിശ്’. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാന നായികയാകുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ‘വരിശി’ന്റെ കേരളത്തിലെ തിയേറ്റര്‍ റൈറ്റ്‌സ് 6.5 വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

‘സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ റെക്കോര്‍ഡ് തുകയ്ക്കാണ് ‘വരിശി’ന്റെ തമിഴ്‌നാട് തിയേറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ് തമന്റെ സംഗീത സംവിധാനത്തില്‍ ‘വരിശി’നു വേണ്ടി ഒരു ഗാനം വിജയ് ആലപിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം.

ഒക്ടോബറില്‍ ‘വരിശി’ന്റെ ചിത്രീകരണം തീര്‍ത്തതിന് ശേഷം ചെറിയൊരു ഇടവേളയെടുത്ത് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ജോയിന്‍ ചെയ്യാനാണ് വിജയ്‌യുടെ തീരുമാനം. ‘ദളപതി 67’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ആക്ഷന് പ്രാധാന്യമുള്ളതായിരിക്കും. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷന്‍ കിംഗ് അര്‍ജുന്‍ വേഷമിടുന്ന ചിത്രത്തില്‍ വില്ലനായി ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending

Recent

To Top