Actress
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍; വൈറലായി വീഡിയോ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടെത്തി വിവാഹം ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാര്‍; വൈറലായി വീഡിയോ
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വരലക്ഷ്മി ശരത്കുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോള്‍ നടിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന് മുന്നോടിയായി എല്ലാവരെയും ക്ഷണിക്കുന്ന തിരക്കുകളിലാണ് നടിയുടം കുടുംബവും. ഈ വേളയില്‍ നടി പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് എത്തി വിവാഹത്തിന് ക്ഷണിച്ചിരിക്കുകയാണ് വരലക്ഷ്മിയും ഭാവിവരൻ നിക്കോളായ് സച്ച്ദേവും. അച്ഛൻ ശരത്കുമാറും അമ്മ രാധിക ശരത്കുമാറും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയെ കാണാനെത്തിയതിന്‍റെ വീഡിയോയാണ് വൈറലായി മാറുന്നത്. മോദിക്കൊപ്പമുള്ള സെൽഫി ചിത്രവും വീഡിയോയ്ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിയെ കാണാനും ഞങ്ങളുടെ വിവാഹവിരുന്നിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാനും കഴിഞ്ഞതിൽ വലിയ അഭിമാനം. ഇത്രയും ഊഷ്മളമായി ഞങ്ങളെ സ്വാഗതം ചെയ്തതിന് നന്ദി.
തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും അദ്ദേഹം ഞങ്ങളോടൊപ്പം ചെലവഴിച്ചു. ശരിക്കും ഇതൊരു ബഹുമതിയാണ്. നന്ദി ഡാഡി, ഇങ്ങനെ ഒരു അസുലഭനിമിഷം സാധ്യമാക്കിയതിന്’ എന്നായിരുന്നു വീഡിയോ പങ്കുവച്ച് വരലക്ഷ്മി കുറിച്ചത്.
അതേസമയം, സ്റ്റാല്‍ മന്നന്‍ രജനികാന്തിനേയും അല്ലു അർജുനേയും ഉള്‍പ്പെടെ പല താരങ്ങളെയും വരലക്ഷ്മി അവരുടെ വീട്ടിലെത്തിയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്.
ഈ വർഷം മാർച്ചിലായിരുന്നു വരലക്ഷ്മിയുടെ വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. ഇതിന്‍റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു.
നിക്കോളായ്‌യുടെ രണ്ടാം വിവാഹമാണിത്. അതിന്‍റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും വരലക്ഷ്മിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടതായി വന്നിരുന്നു, ധനുഷ് ചിത്രം രായൻ ആണ് വരലക്ഷ്മിയുടേതായി പുറത്തുവരാനുള്ള ചിത്രം. ഹനുമാൻ, ശബരി എന്നീ ചിത്രങ്ങളും വരലക്ഷ്മിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
