Connect with us

കുട്ടിയായിരിക്കെ അഞ്ചാറു പേർ എന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്; വരലക്ഷ്മി ശരത് കുമാർ

Actress

കുട്ടിയായിരിക്കെ അഞ്ചാറു പേർ എന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്; വരലക്ഷ്മി ശരത് കുമാർ

കുട്ടിയായിരിക്കെ അഞ്ചാറു പേർ എന്നെ ലൈം ഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ട്; വരലക്ഷ്മി ശരത് കുമാർ

തെന്നിന്ത്യൻ സിനിമകളിലെ സജീവ സാന്നിധ്യമാണ് നടി വരലക്ഷ്മി ശരത്കുമാർ. പലപ്പോഴും തന്റെ നിലപാടുകളിലൂടെയും തുറന്ന് പറച്ചിലിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട് വരലക്ഷ്മി. നടൻ ശരത്കുമാറിന്റെ മകളെന്നതിനേക്കാളുപരി സ്വന്തമായൊരു പേര് നിലനിർത്താന്‌ നടിയ്ക്കായ്ക്കായി.

മലയാളത്തിലുൾപ്പെടെ സാന്നിധ്യമറിയിച്ച വരലക്ഷ്മിയുടെ പുതിയൊരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്. തനിക്ക് കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ചാണ് വരലക്ഷ്മി ശരത്കുമാർ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. സീ തമിഴിന്റെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. ഷോയിലെ വിധികർത്താവാണ് വരലക്ഷ്മി. മത്സരാർത്ഥികളിൽ ഒരാൾ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിടുന്നതിനിടെയാണ് വരലക്ഷ്മി തന്റെ അനുഭവം പറഞ്ഞത്.

കെമി എന്ന മത്സരാർത്ഥി തന്റെ പ്രകടനത്തിന് ശേഷം കുടുംബാംഗങ്ങൾ തന്നെ കൈവിട്ടതിനെക്കുറിച്ചും ലൈംഗിക അതിക്രമം നേരിട്ടതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി. പി്ന്നാലെ കെമിയുടെ കഥ തന്റേത് കൂടിയാണെന്ന് പറഞ്ഞ് വരലക്ഷ്മി മത്സരാർത്ഥിയ്ക്ക് പിന്തുണയുമായി എത്തുകയായിരുന്നു. കെമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട് വരലക്ഷ്മി.

ഞാനും നിന്നെപ്പോലെ തന്നെയാണ്. എന്റെ മാതാപിതാക്കൾ എപ്പോഴും ജോലിയിലാകും. അതിനാൽ എന്നെ നോക്കാൻ മറ്റുള്ളവരെ ഏൽപ്പിച്ചാണ് അവർ പോവുക. കുട്ടിയായിരിക്കെ അഞ്ചാറു പേർ എന്നെ ലൈം ഗികമായി ദുരുപയോഗിച്ചിട്ടുണ്ട്. നിന്റെ കഥ എന്റെ കഥ കൂടിയാണ്. എനിക്ക് കുട്ടികളില്ല. പക്ഷെ മാതാപിതാക്കളോട് കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാൻ പറയാറുണ്ട് എന്നാണ് വരലക്ഷ്മി പറഞ്ഞത്.

കണ്ണീർ പൊഴിച്ചു കൊണ്ടാണ് വരലക്ഷ്മി തന്റെ അനുഭവം പങ്കിട്ടത്. ക്യാമറയ്ക്ക് മുന്നിൽ കരയുന്ന ശീലം തനിക്ക് ഇല്ലെന്നും പ്രേക്ഷകർ മാപ്പാക്കണമെന്നും വരലക്ഷ്മി പറയുമ്പോൾ സഹ വിധികർത്താവായ സ്‌നേഹ ആശ്വസിപ്പിക്കുന്നുണ്ട്. വരലക്ഷ്മി മാപ്പ് പറയേണ്ടതില്ല. തന്റെ കഥ പങ്കിടാൻ കാണിച്ച ധീരതയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നുമാണ് സ്‌നേഹ പറയുന്നത്. വരലക്ഷ്മിയുടെ തുറന്നു പറച്ചിൽ വാർത്തയായി മാറിയിരിക്കുകയാണ്.

താരപുത്രിയാണെങ്കിലും വരലക്ഷ്മിയുടെ ജീവിതം സ്വപ്‌നതുല്യമായിരുന്നില്ല. പല പ്രതിസന്ധികളും വരലക്ഷ്മിയ്ക്ക് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ചിന് പോലും വരലക്ഷ്മി ഇരയായിട്ടുണ്ട്. താരപുത്രിയായിരുന്നിട്ടും തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങളെക്കുറിച്ച് വരലക്ഷ്മി നേരത്തെയും തുറന്ന് പറഞ്ഞിട്ടുണ്ട്.

ബിസിനസുകാരനായ നിക്കോളായ് സച്ച്ദേവാണ് വരലക്ഷ്മിയെ വിവാഹം ചെയ്തത്. മലേഷ്യയിൽ ഒരു ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആയിരുന്നു വരലക്ഷ്മിയുടേയും നിക്കോളയ് സച്ച്ദേവിന്റെയും. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവും നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോഴാണ് വരലക്ഷ്മി ശരത്കുമാർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഉടൻ വിവാഹമുണ്ടാകുമെന്നും ആരാധകർ അറിഞ്ഞത്.

പതിനാല് വർഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാ​ഹിതരായത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ വിവാഹമോചിതൻ എന്ന പേരിലും രൂപത്തിന്റെ പേരിലും വലിയ രീതിയിൽ നിക്കോളായ്ക്ക് നേരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. ഹൾക്ക് എന്നൊക്കെയായിരുന്നു അന്ന് നിക്കോളായ്ക്ക് സോഷ്യൽമീഡിയയിൽ വീണ പേരുകൾ. ഒരിക്കൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി വരലക്ഷ്മി തന്നെ രംഗത്ത് എത്തിയിരുന്നു.

തൻറെ അച്ഛൻ രണ്ട് തവണ വിവാഹം കഴിച്ചയാളാണെന്നും ഇത്തരം വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നുമായിരുന്നു താരത്തിൻറെ മറുപടി. എൻറെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അവൻ സന്തോഷവാനായാണ് ഇരിക്കുന്നത്, അതുകൊണ്ടു തന്നെ അതിൽ തെറ്റൊന്നുമില്ല. ആളുകൾ നിക്കിനെക്കുറിച്ച് മോശമായി സംസാരിക്കുന്നുന്നത് കേട്ടു. എന്നാൽ അവൻ എൻറെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്ന മോശമായ അഭിപ്രായങ്ങളെ ഞാൻ കാര്യമായി എടുക്കുന്നില്ല.

ഞാൻ എന്തിന് മറ്റുള്ളവരോട് ഉത്തരം പറയണം എന്നും താരം ചോദിച്ചു. നിക്കിൻറെ മാതാപിതാക്കൾ ഒരു ആർട്ട് ഗാലറി നടത്തുകയാണ്. അവനും മകളും പവർലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ ജേതാക്കളാണ്. ഞാൻ അവൻറെ ഭാര്യയുമായി നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. നല്ല വ്യക്തിത്വമുള്ളൊരു സ്ത്രീയാണ് അവർ എന്നുമാണ് വരലക്ഷ്മി പറഞ്ഞിരുന്നത്.

മരുമകനേക്കാൾ ചെറുപ്പവും സൗന്ദര്യവുമുള്ളത് ശരത്കുമാറിനാണെന്ന് വരെ കമന്റുകൾ വന്നിരുന്നു. എന്നാൽ എനിക്ക് അദ്ദേഹം സുന്ദരനാണെന്ന് പറഞ്ഞ് വരലക്ഷ്മി എല്ലാ നെ​ഗറ്റീവ് കമന്റുകളും ഇല്ലാതാക്കി. കൗമാരക്കാരിയായ ഒരു മകളും ആദ്യ വിവാഹത്തിൽ നിക്കോളായ്ക്കുണ്ട്. സ്വന്തം മകളെപ്പോലെയാണ് ഭർത്താവിന്റെ മകളെ വരലക്ഷ്മി സ്നേഹിക്കുന്നതും.

ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ കുടുംബം ഇപ്പോൾ തന്നെക്കാൾ സ്നേഹിക്കുന്നത് നിക്കിനെയാണെന്ന് വരലക്ഷ്മി പറയുന്നു. വിവാഹ ജീവിതത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ഭർത്താവിനെ കുറിച്ച് നടി വാചാലയായത്. വിവാഹ ജീവിതം നോർമലായി മുന്നോട്ട് പോകുന്നു. എന്നെക്കാൾ നല്ല സൗത്ത് ഇന്ത്യനായി മാറി കഴി‍ഞ്ഞു നിക്ക്.

അതിന്റെ പേരിൽ ഇടയ്ക്കൊക്കെ ഞാൻ കളിയാക്കാറുണ്ട്. പൊങ്കലിനും ദീപവലിക്കുമെല്ലാം വീട്ടിൽ തന്നെയുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. ഇതെല്ലാം മാർക്ക് ചെയ്ത് വെച്ചിട്ടുമുണ്ട്. അതിനായി എല്ലാം ചെയ്യുകയും ചെയ്യും. എന്റെ അച്ഛനും അദ്ദേഹവും ഒരുമിച്ചാണ് പ്ലാനിങ്ങെല്ലാം. കുടുംബത്തിന്റെ കാര്യങ്ങൾ വളരെ നന്നായി നോക്കുന്നയാളാണ് എന്നാണ് ഞാൻ മനസിലാക്കിയത്. എന്റെ കുടുംബവും അദ്ദേഹത്തെ അതിന് അനുസരിച്ച് സ്നേഹിക്കുന്നുമുണ്ട്.

മാത്രമല്ല എല്ലാവരും അദ്ദേഹവുമായി ഒരുപാട് സംസാരിക്കും. അതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ എന്റെ കുടുംബം എന്നോട് കുറവാണ് സംസാരിക്കുന്നത്. ചില കാര്യങ്ങളൊക്കെ എന്നോട് വന്ന് പറയുമ്പോൾ‍ ഞാൻ ചോദിക്കും ഇതൊക്കെ എവിടെ നിന്ന് അറിഞ്ഞുവെന്ന്. എല്ലാവരുമായും ഞാൻ സംസാരിക്കാറുണ്ട് എന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞ മറുപടി.

എന്റെ കുടുംബാം​ഗങ്ങളുമായെല്ലാം എപ്പോഴും ടച്ചിൽ ഇരിക്കാൻ ഇഷ്ടപ്പെടുന്നയാളുമാണ് നിക്കെന്നുമാണ് വരലക്ഷ്മി പറഞ്ഞത്. കഴിഞ്ഞ ദിവസം പൊങ്കൽ ആശംസകൾ നേർന്ന് വരലക്ഷ്മി പങ്കുവെച്ച റീൽ വൈറലായിരുന്നു. അതിന് പ്രധാന കാരണം റീലിലെ നിക്കോളായിയുടെ പ്രകടനം തന്നെയായിരുന്നു. ശരത്കുമാറിന്റെ പഴയകാല ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ സൂര്യവംശത്തിലെ സീനാണ് വരലക്ഷ്മിയും നിക്കും വരലക്ഷ്മിയുടെ കുടുംബത്തോടൊപ്പം റീക്രിയേറ്റ് ചെയ്തത്.

റീൽ കൂടി വൈറലായതോടെ വരലക്ഷ്മിയെക്കാൾ ആരാധകർ ഇപ്പോൾ നിക്കോളായ്ക്കാണ്. മുംബൈ സ്വദേശിയാണ് നിക്കോളായ്. വിവാഹത്തിനുശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ വിവാഹത്തോടെ ഭാര്യ സർനെയിം മാറ്റുന്നതിനെ കുറിച്ച് നിക്ക് പറഞ്ഞ വാക്കുകളും കയ്യടി നേടിയിരുന്നു. താൻ ചെന്നൈയിലേക്ക് താമസം മാറ്റുകയാണെന്നും വരലക്ഷ്മിയുടെ പേര് തന്റേയും മകളുടേയും പേരിനൊപ്പം ചേർക്കുമെന്നുമാണ് അന്ന് നിക്കോളായ് പറഞ്ഞത്.

വിവാഹത്തിന് ശേഷം പേര് മാറ്റുമെന്ന് വരലക്ഷ്മി എന്നോട് പറഞ്ഞിരുന്നു. ശരത്കുമാർ എന്ന പേര് മധ്യത്തിൽ നിലനിർത്തിക്കൊണ്ട് അവസാന ഭാഗത്ത് സച്ച്‌ദേവ് എന്ന് മാറ്റാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷെ എനിക്ക് അതിനോട് താത്പര്യമില്ല. അവർ അവരുടെ പേര് വരലക്ഷ്മി ശരത്കുമാർ എന്നുതന്നെ നിലനിർത്തണം. അവൾ പേര് മാറ്റുന്നതിന് പകരം ഞാൻ അവളുടെ പേര് സ്വീകരിക്കുകയാണ്. ഞാൻ ഇനി മുതൽ നിക്കോളായ് വരലക്ഷ്മി ശരത്കുമാർ സച്ച്‌ദേവ് എന്നാണ് അറിയപ്പെടുക എന്നാണ് നിക്കോളായ് പറഞ്ഞത്.

ഇവരുടെ വിവാഹം ക്ഷണിക്കാനായി നിർമല സീതാരാമനെയും പ്രധാനമന്ത്രിയെയും വരലഷ്മി നേരിട്ട്ത്തിയിരുന്നു. നീലയും പച്ചയും നിറത്തിലുള്ള സാരി ധരിച്ച വരലക്ഷ്മി ശരത്കുമാർ വരൻ നിക്കോളായ്, അച്ഛൻ ശരത്കുമാർ, രാധിക ശരത്കുമാർ എന്നിവരുമായി ചേർന്ന് ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

നടൻ ശരത്കുമാറിന്റേയും ഛായയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാർ. അച്ഛന്റെ പാതയിലൂടെ വരലക്ഷ്മിയും സിനിമയിലേക്ക് എത്തുകയായിരുന്നു. വരലക്ഷ്മിയുടേതായി ഒടുവിൽ ബോക്‌സ് ഓഫീസിലെത്തിയ സിനിമ സുന്ദർ സിയുടെ മദഗജരാജയാണ്. വിശാൽ നായകനായ ചിത്രത്തിൽ അഞ്ജലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിംഗ് പൂർത്തിയായി 12 വർഷങ്ങൾക്കിപ്പുറമാണ് സിനിമ റിലീസായത്. എന്നാൽ ചിത്രം ബോക്‌സ് ഓഫീസിൽ വിജയം നേടുകയും ചെയ്തു. പൊങ്കലിലെ സർപ്രൈസ് ഹിറ്റായിരുന്നു മദഗജരാജ.

പോടാ പോടി എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മിയുടെ അരങ്ങേറ്റം. പിന്നാലെ കന്നഡയിലേക്കും മലയാളത്തിലേക്കുമൊക്കെ എത്തി. കസബയിലൂടെയാണ് മലയാളത്തിൽ അരങ്ങേറുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ വരലക്ഷ്മിയ്ക്ക് സാധിച്ചു. നായിക വേഷത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ വില്ലത്തിയായും സഹനടിയായുമെല്ലാം കയ്യടി നേടാൻ വരലക്ഷ്മിയ്ക്ക് സാധിച്ചു. വിജയ് നായകനായ ജനനായകൻ, തെലുങ്ക് ചിത്രം ശിവാംഗി ലയണെസ് എന്നിവയാണ് റിലീസ് കാത്തു നിൽക്കുന്ന സിനിമകൾ. സിനിമകൾക്ക് പുറമെ ഒടിടി ലോകത്തും വരലക്ഷ്മി ശരത്കുമാർ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top