‘പുതിയ കൂട്ടുകാരൻ… മറ്റൊരു സ്വപ്ന സാക്ഷാത്കാര നിമിഷം ;സന്തോഷം പങ്കുവെച്ച് വരദ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരദ. സിനിമാ സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. യെസ് യുവർ ഓണർ, സുൽത്താൻ അടക്കമുള്ള നിരവധി സിനിമകളിൽ ഇവർ നായികയായി അഭിനയിച്ചിട്ടുണ്ട്. ഇത് കൂടാതെ നിരവധി പരമ്പരകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
.മുപ്പത്തിയഞ്ചുകാരിയായ താരം സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അവന്തിക എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരിടവേളയ്ക്ക് ശേഷമാണ് വരദ വീണ്ടും സീരിയൽ ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി യുട്യൂബ് വ്ലോഗിങും യാത്രകളുമായി തിരക്കിലായിരുന്നു താരം.
മുപ്പത്തിയഞ്ചുകാരിയായ താരം സീകേരളത്തിൽ സംപ്രേഷണം ചെയ്യുന്ന മാംഗല്യം എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അവന്തിക എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരിടവേളയ്ക്ക് ശേഷമാണ് വരദ വീണ്ടും സീരിയൽ ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി യുട്യൂബ് വ്ലോഗിങും യാത്രകളുമായി തിരക്കിലായിരുന്നു താരം.
ശ്രേഷ്ഠ ഭാരതം പൈതൃക ഭാരതമെന്ന അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിലെ അവതാരകയുമാണ് താരം. വാസ്തവം എന്ന സിനിമയിലൂടെയായിരുന്നു വരദ അഭിനയിച്ച് തുടങ്ങിയത്. മകന്റെ അച്ഛൻ അടക്കമുള്ള സിനിമകളിൽ നായികയുമായിരുന്നു. പിന്നീടാണ് സീരിയലിലേക്ക് വന്നത്. സീരിയൽ താരം ജിഷിനെയാണ് അമല വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനാണുള്ളത്.2013ൽ അമല എന്ന സീരിയലിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശേഷമാണ് വിവാഹിതരായത്. അടുത്തിടെയായി ജിഷിനുമായി വേർപിരിഞ്ഞ് മകനൊപ്പം മാതാപിതാക്കളുടെ അടുത്താണ് വരദയുടെ താമസം. അടുത്തിടെ താരം കൊച്ചിയിൽ സ്വന്തമായി പുതിയൊരു ഫ്ലാറ്റ് വാങ്ങിയിരുന്നു.
ഫ്ലാറ്റിന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ‘പുതിയ വീട്… പുതിയ പ്രതീക്ഷ. ഒരുപാട് നാളത്തെ എന്റെ ഒരു സ്വപ്നം ഇന്നലെ യാഥാർഥ്യമായി. കൊച്ചിയിൽ സ്വന്തമായി ഒരു ഫ്ലാറ്റ്. ഒരുപാട് പ്രതീക്ഷകളോടെയും പ്രാർത്ഥനകളോടെയും അവിടെ താമസം തുടങ്ങി.’
എന്റെ മമ്മിക്കും പപ്പയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. അവരില്ലായിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ നിൽക്കാൻ കഴിയില്ലായിരുന്നു. ഒപ്പം എന്റെ സുഹൃത്തുക്കൾക്കും നന്ദി പറയുന്നു. മാനസികമായും വൈകാരികമായും എന്നെ പിന്തുണച്ചതിന്. എന്റെ കൂടെ കട്ടക്ക് നിന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി…’, എന്നാണ് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോൾ വരദ കുറിച്ചത്.
ഇപ്പോഴിതാ വളരെ നാളുകളായി തനിക്കുള്ള മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചിരിക്കുകയാണ് വരദ. ഒരു വാഹനം സ്വന്തമായി വാങ്ങിയിരിക്കുകയാണ് വരദ. കുടുംബത്തോടൊപ്പം കാറിന്റെ താക്കോൽ വാങ്ങി ഡെലിവറി എടുക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചു.കിയ സാൽട്ടോസാണ് താരം വാങ്ങിയിരിക്കുന്നത്. ‘പുതിയ കൂട്ടുകാരൻ… മറ്റൊരു സ്വപ്ന സാക്ഷാത്കാര നിമിഷം…’ എന്നാണ് കാറിന്റെ ചിത്രം പങ്കുവെച്ച വരദ കുറിച്ചത്. ഓരോ പടികളായി കയറി സ്വപ്നങ്ങൾ നേടിയെടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുവെന്നാണ് വരദയുടെ ചിത്രങ്ങൾക്ക് ആരാധകർ കുറിച്ച കമന്റുകൾ.
വാഹനത്തിന്റെ ഫീച്ചറുകളെ കുറിച്ചെല്ലാം കമന്റിലൂടെ ആരാധകർ താരത്തോട് തിരക്കുന്നുണ്ട്. സെൽഫ് ലവ്, പ്രൗഡ്, ഹാപ്പിനെസ് എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് വരദ ചിത്രങ്ങൾ പങ്കുവെച്ചത്. വരദയും ജിഷിനും വിവാഹമോചിതരായോ എന്ന ചോദ്യത്തോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ രണ്ടുപേരും വേർപിരിഞ്ഞാണ് താമസം. ജിഷിൻ-വരദ ജോഡിക്ക് നിരവധി ആരാധകരുണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ ആരാധകരും വിഷമത്തിലായിരുന്നു. വിവാഹശേഷം തിരുവനന്തപുരത്താണ് ജിഷിനും വരദയും താമസിച്ചിരുന്നത്. മകൻ ജനിച്ചശേഷം തൃശൂരിലേക്ക് താമസം മാറി. ജിഷിന്റെ സ്വദേശം കണ്ണൂരാണ്. ജിഷിനും സീരിയലുകളും മറ്റുമായി തിരക്കിലാണ്.