ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു ആ പതിനഞ്ച് ദിവസം, ഇപ്പോഴും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളാണ് അത് ; മൃദുല വിജയ്
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിനിമ സീരിയൽ താരം നടി മൃദുല വിജയ്. മികച്ച അഭിനയമികവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം തന്റെ നിത്യ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങൾ ഇന്‍സ്റ്റഗ്രാമിലൂടെയും യുട്യൂബിലൂടെയും പങ്കുവെക്കുന്ന താരമാണ് മൃദുല വിജയ്. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും അങ്ങനൊരു തോന്നൽ പ്രേക്ഷകർക്ക് ഉണ്ടാവാതിരുന്നതും ഇതുകൊണ്ട് തന്നെയാണ്.കുഞ്ഞ് ധ്വനിയുടെയടക്കം എല്ലാ വിശേഷങ്ങളും മൃദുല പ്രേക്ഷകരെ അറിയിക്കാറുണ്ട്. ഗർഭിണിയായ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത താരം മകൾ കുറച്ച് വലുതായ ശേഷമാണ് അഭിനയത്തിലേക്ക് തിരികെ എത്തിയത്.
ജനപ്രിയ സീരിയലുകളിലൂടെ ശ്രദ്ധേയനായ താരത്തിന്റെ ഭർത്താവ് യുവ കൃഷ്ണയും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. വളരെ നാളുകൾക്ക് ശേഷം മൃദുല കുടുംബസമേതം സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ എത്തിയിരുന്നു. മകൾ ധ്വനിയേയും കൂട്ടി എപ്പോഴാണ് സ്റ്റാർ മാജിക്കിൽ പങ്കെടുക്കാൻ വരിക എന്നത് വളരെ നാളുകളായി ആരാധകർ ചോദിക്കുന്ന കാരണമാണ്.
കാത്തിരുന്ന് മൃദുലയെ കുടുംബസമേതം കണ്ട സന്തോഷം ആരാധകരും എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം കമന്റിലൂടെ അറിയിച്ചിരുന്നു. ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ താരം തന്റെ ഗർഭകാലത്തെ കുറിച്ചും പോസ്റ്റ് പാർട്ടത്തിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ചും വെളിപ്പെടുത്തി. തന്റെ ജീവിതത്തിലെ ഏറ്റവും മോശക്കാലമെന്നാണ് പോസ്റ്റ് പാർട്ടം അവസ്ഥയെ കുറിച്ച് മൃദുല പറഞ്ഞത്.
‘പോസ്റ്റ്പാര്‍ട്ടം ബുദ്ധിമുട്ടായിരുന്നു. മൂന്ന് മാസം വരെ എനിക്ക് മദര്‍ഹുഡ് എഞ്ചോയ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ശരീരത്തിലെ വേദനകള്‍ക്ക് എനിക്ക് ഡോളോ മാത്രമെ കഴിക്കാന്‍ പറ്റിയിരുന്നുള്ളൂ. സ്റ്റിച്ചിന്റെ പെയ്‌നും ഉറക്കമില്ലായ്മയുമൊക്കെയായി നന്നായി ബുദ്ധിമുട്ടിയിരുന്നു.’എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നു പ്രസവശേഷമുള്ള ആ പതിനഞ്ച് ദിവസം. ഇപ്പോഴും ഞാന്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളാണ് അത്. അതിന് ശേഷമാണ് എല്ലാം എഞ്ചോയ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് ഏട്ടന്‍ എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദേഷ്യം വന്ന് ഞാന്‍ വഴക്കിടുമ്പോള്‍ ആള്‍ മിണ്ടാതെയിരിക്കും.’
‘ഒന്നിനും റിയാക്റ്റ് ചെയ്യില്ല. അതുപോലെ ഫാമിലി സപ്പോര്‍ട്ടും വളരെ വലുതായിരുന്നുവെന്നാണ്’, മൃദുല പറഞ്ഞത്. പ്രസവ സമയത്ത് മൃദുലയ്ക്ക് ധൈര്യം പകരാൻ യുവകൃഷ്ണയും ലേബർ റൂമിൽ കയറിയിരുന്നു. അവിടെ കേറാനുള്ള ധൈര്യം സമ്പാദിക്കാൻ നിരവധി വീഡിയോകൾ കണ്ട് തയ്യാറെടുപ്പുകൾ നടത്തിയതായി യുവ കൃഷ്ണയും ഷോയിൽ വെളിപ്പെടുത്തിയത് വൈറലായിരുന്നു.കുറേ വീഡിയോകളൊക്കെ കണ്ടതിന് ശേഷമാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. അവിടെപ്പോയി തലകറങ്ങി വീഴാന്‍ പാടില്ലല്ലോ. മൃദുലയുടെ തലയുടെ ഭാഗത്താണ് ഞാന്‍ നിന്നത്. ഞാനും കൂടി ചേര്‍ന്നാണ് പുഷ് എന്ന് പറഞ്ഞത്. അവസാനം വാവയെ എടുത്തതിന് ശേഷം ലേബര്‍ സ്യൂട്ടില്‍ നിന്നും മൃദുലയെ എടുത്ത് സ്ട്രക്ചറില്‍ വെച്ചത് ഞാനാണെന്നായിരുന്നു’, യുവ പറഞ്ഞത്.
മൃദുലയും യുവ ചേട്ടനും തിരിച്ച് വന്നതിൽ വലിയ സന്തോഷം. കുട്ടിയേയും കൊണ്ട് ഇനി നിങ്ങൾ രണ്ടുപേരും എപ്പോഴും സ്റ്റാർ മാജിക്കിൽ വേണം എന്നായിരുന്നു ഏറ്റവും കൂടുതൽ വന്ന അഭിപ്രായം. മകളേയും കൊണ്ട് ഷൂട്ടിന് വരുമ്പോൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് മകളുടെ കംഫേർട്ടിനാണെന്നതിനാൽ ഹോട്ടൽ മുറിയിൽ നിന്നും തന്നെ റെഡിയായാണ് മൃദുലയും യുവയും ഷോയിൽ പങ്കെടുക്കാൻ വന്നത്.സ്റ്റാർ മാജിക്ക് ഷോയിൽ വിവാഹം ഉറപ്പിക്കും മുമ്പ് തന്നെ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. പിന്നീട് പൊതു സുഹൃത്ത് വഴി യുവയുടെ വിവാഹ ആലോചന വന്നതോടെ മൃദുല സമ്മതം പറയുകയായിരുന്നു. ഇരുവരുടെയും വിശേഷങ്ങൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. ഒന്നാം പിറന്നാൾ ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് ഇരുവരുടെയും ധ്വനി ബേബി.