Malayalam
പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം; ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നു; അമ്മയ്ക്ക് വിവാഹാശംസകൾ നേർന്ന് മകൾ ജോവിക
പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം; ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നു; അമ്മയ്ക്ക് വിവാഹാശംസകൾ നേർന്ന് മകൾ ജോവിക
വനിത വിജയകുമാറിന്റെ വിവാഹം സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. വിവാഹത്തിന് ശേഷം നിരവധി വിവാദങ്ങളാണ് ഉയർന്നിരുന്നു. വനിത യുടെ മകൾ ജോവിക അമ്മക്ക് വിവാഹാശംസകൾ നേർന്ന് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നത്.
അമ്മയെ ഓർത്ത് ഞാൻ വളരെ സന്തോഷവതിയാണ്.. അഭിമാനിതയുമാണ്. കുടുംബം എന്ന് നമ്മൾ വിളിക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും ആവേശത്തിന്റെയും സത്യത്തിന്റെയും ഈ ലോകത്തിലേക്ക് പപ്പയെ കൂടി കൂടെ കൂട്ടുന്നതിൽ ഞാൻ ഏറെ സന്തോഷത്തിലാണ്. ഇപ്പോഴാണ് നമ്മുടെ കുടുംബം പൂർത്തിയായത്. ഇങ്ങനെ ഒരു അംശം ഈ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന് ഞാൻ ഒരിക്കൽ പോലും ഓർത്തിരുന്നില്ല. അത്ഭുതത്തിന്റെ കാണാമറയത്ത് നിന്നും ഇങ്ങനെ ഒന്ന് കണ്ടുപിടിച്ച് തന്നതിന് ഒത്തിരി നന്ദി. അമ്മക്കുള്ളത് പോലെയുള്ള സുഹൃത്തുക്കൾ എനിക്കും ഭാവിയിൽ ഉണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി അവരെ എനിക്ക് അറിയാം. ഹൃദയത്തോട് ചേർത്ത് അവരെ സ്നേഹിക്കുന്നുമുണ്ട്. ആരെങ്കിലും എന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചാൽ അവരുടെ പേരുകളും ആ കൂട്ടത്തിൽ ഉണ്ടാകും. പലരും പലതും പറയും.. പക്ഷേ ഒന്നോർക്കുക..! ഇത് നമ്മുടെ ജീവിതമാണ്.. ഇത് നമുക്കിഷ്ടമുള്ളത് പോലെ ജീവിക്കും. സ്നേഹം എന്നത് പകരുന്ന ഒന്നാണ്.. ലോകം മുഴുവൻ അത് നിറഞ്ഞ് നിൽക്കുകയാണ്. നമുക്ക് അതിന് വിധേയരാകാം.. ഒരിക്കലും നമ്മൾ മടുക്കില്ല. കൂടുതൽ ആനന്ദവും സന്തോഷവും നേരുന്നു.
