Malayalam
വാല്മീകി പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്
വാല്മീകി പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്
Published on
വാല്മീകി പുരസ്കാരം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക്. രാമായണഫെസ്റ്റിന്റെ ഭാഗമായി സമർപ്പണ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരമാണിത്. യുവഗായിക ഡോ. എൻ.ജെ. നന്ദിനിക്ക് രാമസംഗീതശ്രീ പുരസ്കാരവും നൽകും. 25,000 രൂപ വീതമാണ് പുരസ്കാരം.
തൃശ്ശൂർ റീജണൽ തിയേറ്ററിൽ വെച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ഓഗസ്റ്റ് 12-ന് വൈകീട്ട് ആറിന് ആണ് സാംസ്കാരികപരിപാടിയിൽ നടക്കുന്നത്. രാവിലെ ഒമ്പതിനു തുടങ്ങുന്ന ചടങ്ങിൽ രാമായണക്വിസ്, രാമായണപാരായണം, രാമായണ ഫാഷൻ ഷോ, നൃത്താവിഷ്കാരം, മെഗാ തിരുവാതിര, ശബരീസത്കാരം, രാമായണസംവാദം എന്നിവയുണ്ടാകും.
കെ.എസ്. ചിത്ര സംഗീതനിശ വൈകീട്ട് നടക്കും.പത്രസമ്മേളനത്തിൽ കെ. കിട്ടുനായർ, ജി. രാമനാഥൻ, ടി.സി. സേതുമാധവൻ, തിരൂർ രവീന്ദ്രൻ, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.
Continue Reading
You may also like...
Related Topics:KS Chithra
