Malayalam
കള്ള കണ്ണന്റെ മനോഹര ചിത്രങ്ങൾ; വൈഷ്ണവയുടെ ധാവണി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
കള്ള കണ്ണന്റെ മനോഹര ചിത്രങ്ങൾ; വൈഷ്ണവയുടെ ധാവണി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
ശ്രീകൃഷ്ണ ദിനത്തിൽ കൃഷ്ണ വേഷം കെട്ടി ജനശ്രദ്ധ പിടിച്ചുപറ്റിയ കള്ളാ കൃഷ്ണനാണ് വൈഷ്ണവ. ജന്മാഷ്ടമിയോടനുബന്ധിച്ചു നടന്ന ഉറിയടിയിൽ കുസൃതി നിറഞ്ഞ ഭാവങ്ങളുമായെത്തിയ വൈഷ്ണവയായിരുന്നു ഏവരുടേയും മനം കവർന്നത്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പിന്നെ ഏവരും ആ സുന്ദരിയെക്കുറിച്ച് അറിയാനുള്ള പരക്കം പാച്ചിലിലായി. ഇപ്പോളിതാ വൈഷ്ണവയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ധാവണിയിൽ അതി സുന്ദരിയായ ഒരു നാടൻ പെൺകുട്ടി. ഗുരുവായൂർ വടക്കുംനാഥ ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളാണ് വൈഷ്ണവ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങൾ ഫോട്ടോ ഷൂട്ട് സമയത്തുള്ളതാണെന്നും വൈഷ്ണവ കുറിക്കുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.ഓലക്കുട ചൂടി നിൽക്കുന്നതും, വീണവായിക്കുന്നതും ഒക്കെ ചിത്രത്തിൽ കാണാം. ഇതിനോടകം തന്നെ ചിത്രത്തിനെ പതിനയ്യായിരത്തിൽ കൂടുതൽ ലൈക്കുകൾ കിട്ടിക്കഴിഞ്ഞു.
വൈഷ്ണവയുടെ ഓമനത്തമുള്ള ചിരിയും കുസൃതി കണ്ണനായുള്ള പകര്‍ന്നാട്ടവും വളരെ പെട്ടന്നാണ് മലയാളിയുടെ മനം കവര്‍ന്നത്. അത്ര വേഗത്തിലാണ് ഈ പെണ്‍കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും പലരുടെയും വാട്സപ്പ് ഫേസ്ബുക്ക് സ്റ്റാറ്റസുകളായി മാറിയത്.അതേസമയം, ഈ ദൃശ്യങ്ങള്‍ ഈ വര്‍ഷത്തെ അല്ലെന്നാണ് വൈഷ്ണവ പറയുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആഘോഷത്തിനിടയിലുള്ള വീഡിയോ ആണത്. വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയില്ല. ആളുകള്‍ എന്ന ശ്രദ്ധിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. മൂന്ന് വര്‍ഷമായി കൃഷ്ണവേഷത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ ചുവട് വയ്ക്കുന്നുണ്ട്. കൃഷ്ണ ഭക്തയാണെന്നും വൈഷ്ണവ പറഞ്ഞിരുന്നു.
14 വർഷമായി വൈഷ്ണവ നൃത്തതിന്റെ ലോകത്തുണ്ട്. എട്ടുവർഷം സിബിഎസ്ഇ സ്ംസ്ഥാന കലോൽസവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനക്കാരി. കുച്ചിപ്പുടി, നാടോടി നൃത്തം തുടങ്ങി പല ഇനങ്ങളിൽ ഈ കലാകാരി നിറഞ്ഞു നിൽക്കുകയാണ്. നൃത്താധ്യാപകരായ അച്ഛനും അമ്മയും തന്നെയാണ് എന്റെ ഗുരു എന്ന് ആവേശത്തോടെയാണ് വൈഷ്ണവ പറയുന്നത്.അപ്രതീക്ഷിതമായി കൈവന്ന ഈ ജനശ്രദ്ധയെ ശ്രദ്ധയെ അങ്ങേയറ്റം ബഹുമാനത്തോടെയും ആദരത്തോടെയുമാണ് ഈ പെൺകുട്ടി കാണുന്നത്. ‘നൃത്തമാണ് എന്റെ ലോകം. വലിയ നർത്തകിയാവണം. ഒരുപാട് വേദികളിൽ നിറയണം. രസത്തോടെ ചുവട് വയ്ക്കണം. കൃഷ്ണനായും രാധയായും പ്രണയത്തിന്റെയും വിരഹത്തിന്റെയും ഇതിഹാസമാനമുള്ള കഥാപാത്രങ്ങളായി ഇനിയും നിറയണം വേദികളിൽ..’ എന്നായിരുന്നു ഒരു അഭിമുഖത്തിൽ വൈഷ്ണ പറഞ്ഞിരുന്നത്.
vaishnava latest instagram photos
