Connect with us

ഞാനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ട്, അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ല; ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് വൈരമുത്തു

Tamil

ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീതസംവിധായകന്‍ ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.

വിണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകള്‍ക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.

ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. താന്‍ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ സംഗീതം നല്‍കിയ പാട്ടുകള്‍ ഗാനമേളകളിലും സ്‌റ്റേജ് ഷോകളിലും ഉപയോഗിക്കുന്നതിനെതിരേ ഇളയരാജ നിയമനടപടിയെടുക്കുന്ന പശ്ചാത്തലത്തിലാണ് വൈരമുത്തുവിന്റെ പ്രസ്താവന.

പാട്ട് എന്നാല്‍ ഈണംമാത്രമല്ല, അതിലെ വരികള്‍കൂടിയാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടര്‍ന്ന്, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ വൈരമുത്തു കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരന്‍ ഗംഗൈ അമരന്‍ ഭീഷണിമുഴക്കിയിരുന്നു.

More in Tamil

Trending

Recent

To Top