Malayalam Breaking News
ഇനി വൈക്കം വിജയലക്ഷിക്ക് കൂട്ട് മിമിക്രി കലാകാരന്
ഇനി വൈക്കം വിജയലക്ഷിക്ക് കൂട്ട് മിമിക്രി കലാകാരന്
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
ഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്നായരുടെയും ലൈലാ കുമാരിയുടെയും മകന് മിമിക്രി കലാകാരാന് എന്‍ അനൂപാണ് വരന്. വിജയ ലക്ഷ്മിയുടെ സംഗീതം ഇഷ്ടപ്പെട്ടിരുന്ന അനൂപ് അവരെ തന്നെ തന്റെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വൈക്കം വിജയലക്ഷ്മിയ്ക്കും വിവാഹത്തിന് സമ്മതം തന്നെയാണ്.
ഈ മാസം 10നാണ് വിവാഹ നിശ്ചയം. തിങ്കളാഴ്ച വിജയലക്ഷ്മിയുടെ വീട്ടില്‍ വെച്ച് 10നും 11 നും ഇടയിലാണ് വിവാഹ നിശ്ചയവും മോതിരം മാറ്റല്‍ ചടങ്ങും. ഒക്ടോബര്‍ 22നാണ് വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് രാവിലെ 10.30നും 11.30നും ഇടയ്ക്കാണ് മുഹൂര്‍ത്തം.
ഉദയനാപുരം ഉഷ നിവാസില്‍ വി. മുരളീധരന്റെയും വിമലയുടെയും ഒരേയൊരു മകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയില്‍ തന്റെ കഴിവ് തെളിയിച്ച ഗായിക കൂടിയാണ് വിജയലക്ഷ്മി.
Vaikom Vijayalakshmi will marry soon
