Malayalam Breaking News
2019 ൽ ഞാൻ ലോകം കാണും – വൈക്കം വിജയലക്ഷ്മി
2019 ൽ ഞാൻ ലോകം കാണും – വൈക്കം വിജയലക്ഷ്മി
By
2019 ൽ ഞാൻ ലോകം കാണും – വൈക്കം വിജയലക്ഷ്മി
വേറിട്ട ശബ്ദവുമായി മലയാള സിനിമയിലെ പിന്നണി ഗായികയായി എത്തിയ ആളാണ് വൈക്കം വിജയലക്ഷ്മി . അന്ധ ഗായികയാണെങ്കിലും കഴിവ് കൊണ്ട് ഭാഷയും ദേശവും കടന്നു പ്രശസ്തി നേടിയ ആളാണ് വൈക്കം വിജയലക്ഷ്മി. ഉടൻ തന്നെ വിവാഹിതയാകാൻ ഒരുങ്ങുന്ന വിജയലക്ഷ്മി , ഇപ്പോൾ കാഴ്ച തിരിച്ചു ലഭിക്കാനുള്ള ചികിത്സയിലാണ്.
അടുത്ത വര്‍ഷം കാഴ്ച്ച തിരിച്ചു കിട്ടുമെന്നുറപ്പിച്ചു പറയുകയാണവര്‍. 2019ല്‍ നേത്ര ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും ചികിത്സ പൂര്‍ത്തിയായാല്‍ താന്‍ ലോകം കാണുമെന്നും വിജയലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് വിജയലക്ഷ്മി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ പോയി ഡോക്ടറുമായി സംസാരിച്ചിരുന്നു. രണ്ടു വര്‍ഷത്തിനുള്ളില്‍ അവിടെ പുതിയ ചികിത്സാ രീതികളൊക്കെ വരുന്നുണ്ട്. ഇപ്പോള്‍ തന്നെ നല്ല മാറ്റം തോന്നുന്നുണ്ട്. ആ വെളിച്ചമൊക്കെ കാണാമെനിക്ക്.’- വിജയലക്ഷ്മി പറഞ്ഞു.
ഒക്ടോബര്‍ 22-നാണ് വിജയലക്ഷ്മിയുടെ വിവാഹം. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ സുഹൃത്തും മിമിക്രി ആര്‍ട്ടിസ്റ്റുമായ അനൂപ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.
vaikom vijayalakshmi about her treatment
