Malayalam
വിവാഹമോചനം നേടിയ ശേഷം ഞാൻ സൂപ്പർ ഹാപ്പിയാണ്, പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വീണ്ടും വിവാഹത്തിന് തയ്യാറാണ്; വൈക്കം വിജയലക്ഷ്മി
വിവാഹമോചനം നേടിയ ശേഷം ഞാൻ സൂപ്പർ ഹാപ്പിയാണ്, പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വീണ്ടും വിവാഹത്തിന് തയ്യാറാണ്; വൈക്കം വിജയലക്ഷ്മി
വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ നെഞ്ചിലേറ്റുന്നുണ്ട്. താരത്തിന്റെ തമിഴ് ഗാനങ്ങളും ഏറെ ശ്രദ്ധേയമാണ്. വ്യത്യസ്തമായ ശബ്ദത്തിലൂടെയായി ശ്രദ്ധിക്കപ്പെട്ട ഗായിക കൂടിയാണ് വൈക്കം വിജയലക്ഷ്മി.
സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന ഗാനമായിരുന്നു ആദ്യം പുറത്തുവന്നത്. വൈവിധ്യമാർന്ന നിരവധി ഗാനങ്ങളാണ് ഗായിക പാടിയത്. മെലഡിയും അടിപൊളിയുമെല്ലാം തന്റെ കൈയ്യിൽ ഭദ്രമാണെന്നും വിജയലക്ഷ്മി തെളിയിച്ചിരുന്നു. പാട്ട് മാത്രമല്ല ആളുകളെ അനുകരിക്കാനും മിടുക്കിയാണ് ഈ ഗായിക.
നേരത്തെ അനൂപ് എന്ന ഒരാളെ വിവാഹം കഴിക്കുകയും പിന്നീട് ബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു വിജയലക്ഷ്മി. അയാൾ ഒരിക്കലും തന്റെ കലയെ പിന്തുണയ്ക്കാത്ത വ്യക്തിയായിരുന്നുവെന്നാണ് വൈക്കം വിജയലക്ഷ്മി പറയുന്നത്. എന്നാൽ പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹത്തിന് തയ്യാറാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.
ആദ്യബന്ധം കനത്ത പരാജയമായിരുന്നു. എന്റെ കലയെ പിന്തുണയ്ക്കാത്ത ഒരാളായിരുന്നു പങ്കാളി. ഭർത്താവ് എന്നു പറയുന്നതൊക്കെ ജീവിതത്തിന്റെ പകുതിയിൽ മാത്രം കടന്നു വരുന്നതല്ലേ? പക്ഷേ കല എന്നുള്ളത് ജനിക്കുമ്പോൾ മുതൽ കൂടെയുള്ളതാണ്. അത് മാറ്റി നിർത്തേണ്ട ആവശ്യമില്ലല്ലോ?
വിവാഹമോചനം നേടിയ ശേഷം ഞാൻ സൂപ്പർ ഹാപ്പിയാണ്. പുനർവിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുണ്ട്. പണം മോഹിക്കാതെ സ്നേഹത്തോടെ ആരെങ്കിലും വന്നാൽ വിവാഹം കഴിക്കും എന്നാണ് ഒരു അഭിമുഖത്തിൽ വൈക്കം വിജയലക്ഷ്മി പറഞ്ഞത്.
ആദ്യഭർത്താവ് കലയെ നിരുത്സാഹപ്പെടുത്തി. അച്ഛനേയും അമ്മയേയും എന്നിൽ നിന്നും അകറ്റി. ഇനിയും അതൊന്നും വീണ്ടും പറയുന്നില്ല. കംപ്ലീറ്റ് ഒരു നെഗറ്റീവ് ആയിരുന്നു. അതുകൊണ്ടാണ് അതിൽ നിന്നും പുറത്തിറങ്ങിയത്. ഏറെ മോഹിച്ച് കൂടെ കൂട്ടിയ ആൾ പാതിയിൽ വഴി തിരിഞ്ഞ പോയതിനെ കുറിച്ച് വിജയലക്ഷ്മി പറഞ്ഞ് നിർത്തി.
ഭർത്താവ് സംഗീതത്തെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്ത് ചെയ്താലും നെഗറ്റീവായി പറയും. നെഗറ്റീവ് മാത്രമെ എപ്പോഴും പറയൂ. കൈകൊട്ടരുത് താളം പിടിക്കരുത്, അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയും. ഇത്ര സമയത്തിന് അപ്പുറത്തേക്ക് പാടാൻ പറ്റില്ല. അങ്ങനെ ഒരു ക്യാരക്ടറായിരുന്നു.
വലിയ സാഡിസ്റ്റ് ആയിരുന്നു. ഞാൻ എപ്പോഴും കരയുമായിരുന്നു. അച്ഛനെയും അമ്മയെയും പോലും എന്റെ അടുത്ത് നിന്ന് പിരിയിക്കാൻ നോക്കി. എനിക്ക് അതൊന്നും താങ്ങാൻ പറ്റിയില്ല. എല്ലാം അറിഞ്ഞിട്ടല്ലേ കല്യാണം കഴിച്ചത് എന്ന് ചോദിച്ചിരുന്നു.
അതുകൊണ്ട് എനിക്ക് നിങ്ങളുടെ ജീവിക്കാൻ കഴിയില്ല എന്ന് പറഞ്ഞു. ആ തീരുമാനം എന്റേത് ആയിരുന്നു. ഈ തീരുമാനം എടുക്കണം എന്ന് ആരും എന്നോട് പറഞ്ഞില്ല. എനിക്ക് എല്ലാം സഹിച്ച് കഴിയേണ്ട ആവശ്യം ഇല്ലായിരുന്നു. നമ്മളുടെ സ്വാതന്ത്ര്യം നമ്മളുടെ കൈയിലാണ്. ഒന്നിച്ച് ജീവിക്കാൻ പറ്റില്ലെന്ന് തറപ്പിച്ച പറഞ്ഞതോടെ അച്ഛനും അമ്മയുമാണ് എന്നെ സപ്പോർട്ട് ചെയ്തു.
അംഗപരിമിതയായ എനിക്ക് ഈ ജീവിതത്തിൽ തുണയായി ഉള്ളത് എന്റെ അച്ഛനും അമ്മയുമാണ്. അവരാണ് എന്നെ ഇവിടെവരെ എത്തിച്ചത് അവർ ഇല്ലാതെ എനിക്കൊരു ജീവിതമില്ല. അവരോടൊപ്പം സഹകരിക്കരുത് എന്നൊക്കെ പറഞ്ഞാൽ എങ്ങനെയാണ് സഹിക്കാൻ കഴിയുകയെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
