Connect with us

അന്താരാഷ്ട്ര ബാല ചലച്ചിത്ര മേളയിൽ ഉദ്‌ഘാടന ചിത്രമായി ഉയരെ!

Malayalam Breaking News

അന്താരാഷ്ട്ര ബാല ചലച്ചിത്ര മേളയിൽ ഉദ്‌ഘാടന ചിത്രമായി ഉയരെ!

അന്താരാഷ്ട്ര ബാല ചലച്ചിത്ര മേളയിൽ ഉദ്‌ഘാടന ചിത്രമായി ഉയരെ!

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം വെള്ളിയാഴ്ച തുടങ്ങും. ചലച്ചിത്രമേളയിൽ ഉദ്‌ഘാടന ചിത്രമാകുന്നത് ഉയരെയാണ്. മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഉയരെ. 16 വരെ തിരുവന്തപുരത്തെ അഞ്ചു തീയേറ്ററുകളിലാണ് മേള നടക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഉയരെ യാണ് ഉദ്‌ഘാടന ചിത്രമെന്ന് സംഘാടക സമിതി അറിയിച്ചു.

10ന് ഉച്ചയ്ക്ക് രണ്ടിന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ മേള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, എ.കെ.ബാലൻ തുടങ്ങിയവർ സംബന്ധിക്കും. ‘അരുമകളാണ് മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ’ എന്നതാണ് ഈ വർഷത്തെ മേളയുടെ സന്ദേശം. കുട്ടികളുമായി ബന്ധപ്പെട്ട എഴുപതിലേറെ രാജ്യാന്തര ചലച്ചിത്രങ്ങളും കുട്ടികൾ നിർമ്മിച്ച ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സിനിമ കാണാനുള്ള പ്രത്യേക സൗകര്യവുമുണ്ടാകും. കുട്ടികളുടെ മത്സരവിഭാഗത്തിൽ നിന്നു തിരഞ്ഞെടുത്ത അഞ്ച് ഹ്രസ്വചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.കുട്ടികളുടെ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ഉദ്ഘാടന ചിത്രമായ ‘ഉയരെ’ 13 നും മേളയിൽ പ്രദർശിപ്പിക്കും. എല്ലാ ദിവസവും വൈകിട്ട് ആറിന് ടാഗോർ തീയറ്ററിൽ നടക്കുന്ന പ്രദർശനം സൗജന്യമാണ്.
ആറായിരത്തോളം ഡെലിഗേറ്റുകളെയാണ് പൊതുവിഭാഗത്തിൽ നിന്നുമാത്രം പ്രതീക്ഷിക്കുന്നത്. ആയിരത്തോളം കുട്ടികൾക്കായി താമസ സൗകര്യവും ഭക്ഷണവും ഒരുക്കും. രക്ഷകർത്താക്കൾക്കും കുട്ടികൾക്കൊപ്പം മേളയിൽ പങ്കെടുക്കാം. 500 രൂപയാണ് ഡെലിഗേറ്റ് ഫീസ്. www://icffk.com എന്ന വെബ്‌സൈറ്റിലൂടെയും തൈക്കാട് ശിശു ക്ഷേമസമിതി ഓഫീസിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം.

ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അതിജീവന കഥ പറയുന്ന സിനിമയാണ് ഉയരെ.ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനവേഷം ചെയ്യുന്ന പാർവതിയെക്കൂടാതെ ടൊവിനോ,ആസിഫ് അലി,അനാർക്കലി മരയ്ക്കാർ,സിദ്ധിഖ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

uyare to be screened at international children’s filim festival of kerala

More in Malayalam Breaking News

Trending