Malayalam Breaking News
എനിക്കും എ പ്ലസ് കിട്ടി ; അഡൾട്സ് ഒൺലിയിലെ എ അല്ല – സന്തോഷ് പണ്ഡിറ്റ് !
എനിക്കും എ പ്ലസ് കിട്ടി ; അഡൾട്സ് ഒൺലിയിലെ എ അല്ല – സന്തോഷ് പണ്ഡിറ്റ് !
By
റിസൾട്ടുകളുടെ സമയമാണിത് . എ പ്ലസ് കണക്കെടുപ്പുകൾ നടക്കുമ്പോൾ തനിക്കും എല്ലാത്തിനും എ പ്ലസ് ലഭിച്ചതായി അറിയിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് ;
മക്കളേ..എനിക്കും എല്ലാത്തിനും ‘എ പ്ലസ്’ കിട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. പറയുന്നത് മറ്റാരുമല്ല സംവിധായകനും നടനുമായ സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റാണ്. പക്ഷേ സന്തോഷ് പണ്ഡിറ്റിന് എ പ്ലസ് കിട്ടിയിരിക്കുന്നത് എസ്‌എസ്‌എല്‍സിക്കോ പ്ലസ്ടുവിനോയല്ല.
തന്റെ പുതിയ ചിത്രമായ ബ്രോക്കര്‍ പ്രേമ ചന്ദ്രന്റെ ലീലാവിലാസങ്ങളിലെ ‘മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്’ എന്ന പാട്ട് ഹിറ്റായതിനെപ്പറ്റിയാണ് താരം പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘മക്കളേ..
എനിക്കും എല്ലാത്തിനും ‘A+’ കിട്ടിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
എന്റെ പത്താമത്തെ സിനിമയായ ‘ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങളിലെ ‘മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്’ എന്ന ഗാനത്തിന്റെ വീഡിയോ ‘A+’ നേടി YouTube ല് super duper hit ആയ് ഇഷ്ടം പോലെ viewers നെ നേടി മുന്നോട്ട്. എല്ലാവക്കും നന്ദി.
(വാല്‍കഷ്ണം..എ പ്ലസ് കിട്ടി എന്നാണ് കവി ഉദ്ദേശിച്ചത്. അല്ലാതെ Adults onlyയിലെ A ആണ് ഈ A എന്നും, മൊത്തം ഗാനമൊരു Adults only വിഭാഗത്തില്‍ പെടുന്നൂ എന്നും ആരും തെറ്റിദ്ധരിക്കരുതേ..)
(പല്ലവി)
മൂളിപ്പാട്ട് പാടി വന്നു വണ്ടുകള്‍ തേനിനായ്
പ്രേമ ഗാനം പാടി വന്നു കുയിലുകള്‍ നൃത്തമായ്
അഴകേ..നീ വരില്ലേ അമൃതം നുകരില്ലേ….
(മൂളിപ്പാട്ട്)
(അനു പല്ലവി)
സന്തോഷത്തില്‍ തിരി നാളങ്ങള്‍ കണി കാണാന്‍ ചിരിതൂകും കണ്ണനും ഉണ്ണി കണ്ണനും
ആനന്ദത്തില്‍ കൊന്നപ്പൂവേ കണി കാണാന്‍ ചിരിതൂകും വെള്ളരിയും കണി വെള്ളരിയും..
ഓരോ പൂവിലും , ഓരോ തളിരിലും വസന്തം വിടര്‍ത്തി പ്രേമകാലം, വിഷുക്കാലം..
(ചരണം)
നക്ഷത്രത്തില്‍ പൂന്തോട്ടത്തില്‍ വിരിയുന്നു പ്രമത്തി9 മൊട്ടുകള്‍ പൂമൊട്ടുകള്‍
ഹൃദയത്തില്‍ താളങ്ങളില്‍
പൂത്തുലഞ്ഞു പ്രേമത്തില്‍ ശങ്കകള്‍ ആശങ്കകള്‍
ഓരോ പൂവിലും ഓരോ തളിരിലും വസന്തം വിടര്‍ത്തി പ്രേമകാലം, വിഷുക്കാലം
(മൂളിപ്പാട്ട്….)
പണ്ഡിറ്റില്‍ വിശ്വസിക്കൂ..ചിലപ്പോള്‍ നിങ്ങളൂം, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)’
santhosh pandit’s facebook post