‘ഉയരെ’യുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍; ഷെയര്‍ ചെയ്തത് എഴുന്നൂറോളം പേര്…
പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് വഴിയാണ് സിനിമ പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്കില്‍ ഇതുവരെ എഴുന്നൂറോളം പേര് സിനിമ ഷെയര്‍ ചെയ്തുകഴിഞ്ഞു.മനു അശോകന് സംവിധാനം ചെയ്ത ചിത്രം ഏപ്രില്‍ 26-നാണ് റിലീസ് ചെയ്തത്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണു തിരക്കഥ. പാര്‍വതിക്കു പുറമേ ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ്, പ്രതാപ് പോത്തന്, അനാര്‍ക്കലി മരിക്കാര്‍, പ്രേംപ്രകാശ്, ഭഗത് മാനുവല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫറിന്റെ വ്യാജപതിപ്പും പുറത്തിറങ്ങിയിരുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന അസ്കര്‍ പൊന്നാനി എന്നയാളായിരുന്നു അന്നു വ്യാജപതിപ്പ് പുറത്തുവിട്ടത്.മാത്രമല്ല, രണ്ടുവര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനുശേഷം അടുത്തിടെ പുറത്തിറങ്ങിയ ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ് സ്ട്രീമിങ് തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ലോകമാകെ വ്യാജപതിപ്പ് ഇറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു അതും പ്രചരിച്ചത്.
ഇന്ത്യയില്‍ പ്രദര്ശിപ്പിക്കുന്നതിനു മുന്‍പേ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതും ഏറെ വിവാദമായിരുന്നു.
Uyare in internet..
