Uncategorized
മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല.. പക്ഷേ !! – അമ്മയുടെ ഒരേയൊരു ഡിമാൻഡ് – ഉർവശി പറയുന്നു
മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല.. പക്ഷേ !! – അമ്മയുടെ ഒരേയൊരു ഡിമാൻഡ് – ഉർവശി പറയുന്നു
By
മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല.. പക്ഷേ !! – അമ്മയുടെ ഒരേയൊരു ഡിമാൻഡ് – ഉർവശി പറയുന്നു
മലയാള സിനിമയുടെ പ്രിയ നായികയാണ് ഉർവശി . ചെറിയൊരു ഇടവേളയ്ക്കു ശേഷം വന്നിട്ടും ഉർവശിക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോൾ എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയിൽ ടോവിനോയുടെ അമ്മയായി വേഷമിട്ടിരിക്കുകയാണ് ഉർവശി. സിനിമയിലേക്കുള്ള തിരിച്ചു വരവിനെ പറ്റി മനസ് തുറക്കുകയാണ് ഉർവശി .
” ഇനി സിനിമയിലേയ്ക്കില്ല എന്ന തീരുമാനത്തിലായിരുന്നു ഞാനും. പ്രസവത്തിന്റെ ഒരാഴ്ച മുമ്പു വരെ വര്‍ക്ക് ചെയ്ത് എല്ലാ പടങ്ങളും തീര്‍ത്തുകൊടുത്തു. പക്ഷേ പിന്നെ വര്‍ക്ക് ചെയ്തേ പറ്റു എന്ന അവസ്ഥയായി.രണ്ടാമത് വന്നപ്പോാള് നല്ല റോളുകള്‍ കിട്ടി. ഭാഗ്യം! അച്ചുവിന്റെ അമ്മയില്‍ വരുമ്പോള്‍ മോള് കുഞ്ഞാണ്. മീരേടെ അമ്മയുടെ വേഷം. ഞാന്‍ അമ്മയോടു ചോദിച്ചു. പോണോ? അമ്മ പറഞ്ഞു മമ്മൂട്ടിയുടെ അമ്മയായിട്ടായാലും കുഴപ്പമില്ല പക്ഷേ നായിക നീയായിരിക്കണം….” – ഉര്‍വശി പറഞ്ഞു.
അഭിനയിച്ച കഥാപാത്രങ്ങളെ നേരിട്ടു കണ്ടുമുട്ടിയ അനുഭവത്തെ കുറിച്ചും ഉര്‍വശി തുറന്നു പറഞ്ഞു. ‘ ലാല്‍സലാമിലെ അന്നാമ്മ യഥാര്‍ത്ഥത്തില്‍ പ്രൊഡ്യൂസര്‍ ചെറിയാന് കല്‍പ്പകവാടിയുടെ അമ്മയാണ്. അവരുടെ വീട്ടിലായിരുന്നു ഷൂട്ടിങ്. ഞാന്‍ താമസിച്ചത് അമ്മച്ചിയുടെ കൂടെ. അതുപോലെ 1921-ലെ നമ്പൂതിരി സ്ത്രീയുടെ വേഷം. അവര്‍ പൊന്നാനിയില്‍ ജീവിച്ചിരിപ്പുണ്ട്. സുഖമോ ദേവിയിലെ ദേവിയാണ് എന്നെ ശരിക്കും അമ്പരപ്പിച്ചത്. മൂന്ന് വീട് അപ്പുറത്ത് സ്വന്തം വീട്ടില്‍ നിന്ന് അവര്‍ ഷൂട്ടിങ്ങിന് നടക്കുന്നത് ഇങ്ങനെ നോക്കി നില്ക്കും.’ – ഉര്‍വശി പറയുന്നു.
urvashi about her roles
