Connect with us

“ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.” – വിശദീകരണവുമായി സത്യൻ അന്തിക്കാട്

Malayalam Breaking News

മലയാള സിനിമയുടെ ഹിറ്റ് കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ – ശ്രീനിവാസൻ. ഒട്ടേറെ സിനിമകളിലൂടെ ഈ കൂട്ടുകെട്ടിന്റെ വിജയം കണ്ടറിഞ്ഞവരാണ് മലയാളികൾ. എന്നാൽ ഒരുപാട് നാളായി ഈ കൂട്ടുകെട്ട് ഒന്നിച്ചിട്ട് . ഈയടുത്ത് സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. ഈ ചിത്രത്തിൽ മോഹൻലാലിനെ പരിഹസിച്ചു എന്ന വിവാദവും ഉയർന്നിരുന്നു. ഇതിനെപറ്റി സത്യൻ അന്തിക്കാട് പറയുന്നു.

‘ഞാന്‍ പ്രകാശന് വേണ്ടി മൂവരും ഒന്നിക്കുന്ന തരത്തിൽ ആലോചന നടത്തിയിരുന്നു. ശ്രീനിവാസനും ലാലും റെഡി ആയിരുന്നു. എന്നാല്‍ കഥ വന്നുചേര്‍ന്നത് ഒരു ചെറുപ്പക്കാരനിലാണ്. ആ കഥയ്ക്ക് ഏറ്റവും യോജിച്ച ആള്‍ ഫഹദ് ഫാസിലായിരുന്നു. എന്റെ വലിയ ആഗ്രഹമാണ് മൂവരും ഒന്നിച്ചൊരു ചിത്രമെന്നത്. അത് സംഭവിച്ചേക്കാം.

Fake political posts spreading in the name of Mohanlal and Sreenivasan

“മോഹന്‍ലാലും ശ്രീനിവാസനും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. തെറ്റിദ്ധാരണയാണത്. വാട്സ്‌ആപ്പില്‍ അത്തരം പ്രചാരണങ്ങളൊക്കെ വന്നിട്ടുണ്ട്. ഈ സിനിമയിലുള്ള നിര്‍ദോഷമായ ഒരു തമാശ പോലും മോഹന്‍ലാലിനെ കളിയാക്കിയതാണെന്ന് പറഞ്ഞവരുണ്ട്, ശ്രീനിവാസന്‍ പറഞ്ഞാലും ലാലിനെ കളിയാക്കാന്‍ ഞാന്‍ സമ്മതിക്കില്ലല്ലോ.

“ഫഹദിന്റെ കഥാപാത്രം ‘വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് എന്ന ഡയലോഗ് പറയുമ്ബോള്‍ ‘അതാ പറഞ്ഞവന്റെ വീട്ടിലുണ്ടാകും’ എന്ന് ശ്രീനി മറുപടി നല്‍കുന്ന സീനുണ്ട്. അത് മോഹന്‍ലാലിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലൊക്കെയാണ് വ്യാഖാനിച്ചത്. മോഹന്‍ലാലിന്റെ ടാലന്റിന്റെ ആരാധകനാണ് ശ്രീനി, തിരിച്ചും അങ്ങനെ തന്നെയാണ്- സത്യന്‍ അന്തിക്കാട് പറഞ്ഞു

sathyan anthikkad about mohanlal

More in Malayalam Breaking News

Trending