Connect with us

18 വയസ് മുതല്‍ ഞാന്‍ സ്ഥിരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നുണ്ട്, നീരുവന്ന് വീര്‍ത്തിരിക്കുന്ന മുഖവുമായി ഉര്‍ഫി ജാവേദ്

Actress

18 വയസ് മുതല്‍ ഞാന്‍ സ്ഥിരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നുണ്ട്, നീരുവന്ന് വീര്‍ത്തിരിക്കുന്ന മുഖവുമായി ഉര്‍ഫി ജാവേദ്

18 വയസ് മുതല്‍ ഞാന്‍ സ്ഥിരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നുണ്ട്, നീരുവന്ന് വീര്‍ത്തിരിക്കുന്ന മുഖവുമായി ഉര്‍ഫി ജാവേദ്

വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ട് എന്നും ട്രോളുകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ വളരെ ക്രീയേറ്റീവ് ആണ് ഉര്‍ഫി എന്നും പലരും അഭിപ്രായപ്പെടാറുണ്ട്. നടി ജാന്‍വി കപൂര്‍ അടക്കം ഉര്‍ഫിയുടെ വസ്ത്രരീതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നീരുവച്ച് വീര്‍ത്ത മുഖത്തിന്റെ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി.

ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ ഉപയോഗിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഉര്‍ഫി. എന്നാല്‍ ഇത് ബോട്ടോക്‌സ് കാരണമല്ല, തനിക്ക് വലിയ രീതിയില്‍ അലര്‍ജി ഉണ്ടായതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍ഫി. അലര്‍ജിയെ തുടര്‍ന്ന് മുഖത്ത് നീരുവന്നതോടെ ഇമ്യൂണോതെറാപ്പിക്ക് വിധേയായി എന്നാണ് ഉര്‍ഫി പറയുന്നത്.

‘ഫില്ലറുകള്‍ ഉപയോഗിക്കുന്നത് അതിരുകടന്നു എന്നതടക്കം എന്റെ മുഖത്തെ കുറിച്ച് പല തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. എനിക്ക് വലിയ അലര്‍ജികളുണ്ട്, അതിനാല്‍ മുഖം മിക്കപ്പോഴും വീര്‍ത്തിരിക്കും. ദിവസവും രാവിലെ ഞാന്‍ ഉണരുമ്പോള്‍ മുഖം വീര്‍ത്തിരിക്കും.’

‘ഞാന്‍ എപ്പോഴും അസ്വസ്ഥയാണ്. ഇത് ഫില്ലറുകള്‍ അല്ല. ഇമ്യൂണോതെറാപ്പി ചെയ്യുന്നുണ്ട്. 18 വയസ് മുതല്‍ ഞാന്‍ ചെയ്തു വരുന്ന സ്ഥിരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്റെ മുഖം വീര്‍ത്തതായി കണ്ടാല്‍ നിങ്ങള്‍ എന്നെ ഉപദേശിക്കരുത്’ എന്നാണ് ഉര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്‌സ്വില്ല എന്ന റിയാലിറ്റി ഷയിലും ഉര്‍ഫി എത്തിയിരുന്നു.

More in Actress

Trending

Recent

To Top